

ദോഹ: നെറ്റ്വര്‍ക്ക് കണക്ടിവിറ്റി ഉറപ്പാക്കുന്നതിനും എയര്‍ലൈനിന്റെ ആഗോള നെറ്റ്വര്‍ക്കിലുടനീളമുള്ള തടസ്സങ്ങള്‍ കുറയ്ക്കുന്നതിനുമായി വരും ആഴ്ചകളില്‍ നിരവധി വിമാനങ്ങളുടെ സമയക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തിയതായി ഖത്തര്‍ എയര്‍വേയ്സ് പ്രഖ്യാപിച്ചു.

ജൂണ്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ചില വിമാന സമയം മാറ്റം നേരത്തെ നിശ്ചയിച്ചിരുന്ന സമയത്തിന് മുമ്പേ ആയിരിക്കാമെന്ന് എയര്‍ലൈന്‍സ് യാത്രാ മുന്നറിയിപ്പുകളില്‍ വ്യക്തമാക്കി. ആഗോള നെറ്റ്വര്‍ക്കിന്റെ സമഗ്രത, വിശ്വാസ്യത എന്നിവ സംരക്ഷിക്കുന്നതിനാണ് മാറ്റങ്ങളെന്നും കൂട്ടിച്ചേര്‍ത്തു.

സുഗമമായ യാത്ര ഉറപ്പാക്കാന്‍ qatarairways.com വഴിയോ ഖത്തര്‍ എയര്‍വേയ്സ് മൊബൈല്‍ ആപ്പ് ഉപയോഗിച്ചോ യാത്രക്കാര്‍ അവരുടെ വിമാന പുറപ്പെടല്‍ സമയം പരിശോധിക്കണമെന്ന് ഖത്തര്‍ എയര്‍വെയ്‌സ് നിര്‍ദ്ദേശിച്ചു.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് തങ്ങളുടെ ഏറ്റവും ഉയര്‍ന്ന മുന്‍ഗണനയെന്നും സുരക്ഷിതമായ വിമാന റൂട്ടുകള്‍ക്കായുള്ള അന്താരാഷ്ട്ര വ്യോമയാന ചട്ടങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുന്നുണ്ടെന്നും ഊന്നിപ്പറഞ്ഞു.

