ബിസിനസ് ട്രാവലര്‍ മിഡില്‍ ഈസ്റ്റ് അവാര്‍ഡ് 2023ല്‍ ഖത്തര്‍ എയര്‍വേയ്സിന് രണ്ട് അവാര്‍ഡുകള്‍

Web Desk
1 Min Read

ദോഹ: ബിസിനസ് ട്രാവലര്‍ മിഡില്‍ ഈസ്റ്റ് അവാര്‍ഡ് 2023-ല്‍ ഖത്തര്‍ എയര്‍വേയ്സിന് രണ്ട് അവാര്‍ഡുകള്‍. ദുബായില്‍ നടന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് 2023-ല്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ യാത്രക്കാര്‍ക്ക് മികച്ച സേവനം നല്‍കാനുള്ള എയര്‍ലൈനിന്റെ പ്രതിബദ്ധതയ്ക്കാണ് അംഗീകാരം ലഭിച്ചത്.

city exchange

ഇന്‍ഡസ്ട്രി മാഗസിന്റെ റീജിയണല്‍ എഡിഷന്റെ വായനക്കാര്‍ വോട്ട് ചെയ്തതനുസരിച്ച് ഖത്തര്‍ എയര്‍വേയ്സിനെ ‘മികച്ച ബിസിനസ് ക്ലാസുള്ള എയര്‍ലൈന്‍’, ‘മിഡില്‍ ഈസ്റ്റില്‍ സേവനം നല്‍കുന്ന മികച്ച പ്രാദേശിക എയര്‍ലൈന്‍’ എന്നീ സ്ഥാനങ്ങള്‍ ലഭിച്ചു.

ഖത്തര്‍ എയര്‍വേയ്സിലെ ഈസ്റ്റേണ്‍ റീജിയന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് മര്‍വാന്‍ കോലേയിലത്ത് അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. വ്യവസായ പ്രമുഖര്‍, വ്യോമയാന വിദഗ്ധര്‍, ആഗോള മാധ്യമ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!