

ദോഹ: ഖത്തറും തുര്‍ക്കിയെയും കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെച്ചു. അങ്കാറയിലെ പ്രസിഡന്‍ഷ്യല്‍ കോംപ്ലക്സ് പാലസില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയും തുര്‍ക്കിയെ പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗനും ഒപ്പുവെക്കല്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു.

വിവിധ പദ്ധതികള്‍ക്കും വാണിജ്യ വ്യവസായ കരാറുകള്‍ക്കും പുറമേ ഖത്തര്‍- തുര്‍ക്കി സുപ്രിം സ്ട്രാറ്റജിക് കമ്മിറ്റിയുടെ 10-ാം സെഷന്റെ സംയുക്ത പ്രസ്താവനയിലും ഒപ്പുവെച്ചു.

പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനി, അമീറിനൊപ്പമുള്ള ഔദ്യോഗിക പ്രതിനിധി സംഘത്തിലെ ഉന്നതര്‍ എന്നിവര്‍ ഒപ്പിടല്‍ ചടങ്ങില്‍ പങ്കെടുത്തു.
