

ദോഹ: സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലെ ബീച്ച് ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തില്‍ ഡസന്‍ കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു.

ഉദ്ദേശ്യങ്ങളും കാരണങ്ങളും പരിഗണിക്കാതെ, അക്രമവും ഭീകരതയും തള്ളിക്കളയുന്ന കാര്യത്തില്‍ ഖത്തറിന്റെ ഉറച്ച നിലപാട് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ആവര്‍ത്തിച്ചു.

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോടും സൊമാലിയന്‍ സര്‍ക്കാരിനോടും ജനങ്ങളോടും ഖത്തറിന്റെ അനുശോചനം രേഖപ്പെടുത്തുന്നതായും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം അറിയിച്ചു.
