വയനാടിന് ആലുവയുടെ കൈത്താങ്ങ്; 10 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ

Web Desk
1 Min Read

ആലുവ: വയനാട് ദുരന്തത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് രാഹുല്‍ ഗാന്ധി 100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ദുരിത ബാധിതര്‍ക്ക് ആലുവയുടെ കൈത്താങ്ങായി 10 വീടുകള്‍ നിര്‍മ്മിച്ച് നല്കുമെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ പറഞ്ഞു. സുമനസ്സുകളായ സ്‌പോണ്‍സര്‍മാരുടെ സാമ്പത്തിക സഹായത്തോടെയായിരിക്കും വീടുകള്‍ നിര്‍മ്മിച്ചു നല്കുകയെന്ന് എം എല്‍ എ അറിയിച്ചു.

city exchange

ദുരിത ബാധിത പ്രദേശങ്ങളും ക്യാമ്പുകളും നേരിട്ടു സന്ദര്‍ശിച്ചപ്പോള്‍ മനസ്സലിയിപ്പിക്കുന്ന കാഴ്ചയാണ് കണ്ടതെന്നും അതുകൊണ്ടാണ് എല്ലാം നഷ്ടപ്പെട്ട കുടുംബാംഗങ്ങള്‍ക്ക് ഇങ്ങനെയൊരു സഹായം ഒരുക്കുവാന്‍ തയ്യാറായതെന്നും എം എല്‍ എ പറഞ്ഞു.

അമ്മക്കിളിക്കൂട് പദ്ധതിയില്‍ പൂര്‍ത്തിയായ 53 ഭവനങ്ങള്‍ കൈമാറുകയും മൂന്നു വീടുകളുടെ നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയുമാണ്. 2018ലെ പ്രളയത്തില്‍ ആലുവയില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്‌പോണ്‍സര്‍മാരുടെ സഹായത്തോടെ 38 വീടുകള്‍ നിര്‍മ്മിച്ചു നല്കിയിരുന്നു.

2018ലെ പ്രളയത്തില്‍ ആലുവക്ക് കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും ലഭിച്ച സഹായവും പിന്തുണയും വിസ്മരിക്കുവാന്‍ സാധിക്കുകയില്ലെന്നും അതുകൊണ്ട് ഇപ്പോള്‍ വയനാട്ടിലുണ്ടായ ദുരന്തത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ആലുവയുടെ സഹായം അനിവാര്യവും ഉത്തരവാദിത്വവുമാണെന്ന ചിന്തയാണ് 10 വീടുകള്‍ നിര്‍മ്മിച്ചു നല്കുവാന്‍ തീരുമാനിച്ചതെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!