സെപ്തംബറില്‍ അറബ് പൈതൃകവുമായി ഖത്തര്‍ നാഷണല്‍ ലൈബ്രറി

Web Desk
2 Min Read

ദോഹ: പൈതൃകം, ഗവേഷണം, പഠനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് യുവാക്കള്‍ക്കും കുട്ടികള്‍ക്കുമായി സെപ്തംബറില്‍ ഖത്തര്‍ നാഷണല്‍ ലൈബ്രറി പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഇസ്ലാമിക് വേള്‍ഡ് 2021 ആഘോഷവുമായി ബന്ധപ്പെട്ട് ദോഹയില്‍ വിവിധ സാംസ്‌ക്കാരിക സെഷനുകള്‍ക്കൊപ്പം ഫോട്ടോഗ്രാഫി പ്രദര്‍ശനവും അടുത്ത മാസം അരങ്ങേറും.

city exchange


കഹറാമയുടെ സഹകരണത്തോടെ സെപ്തംബര്‍ ഒന്നിന് നടക്കുന്ന തര്‍ഷീദ് ശാസ്ത്ര ഗവേഷണത്തോടെയാണ് പരിപാടിക്ക് തുടക്കമാകുക. പത്തു മുതല്‍ 16 വയസ്സു വരെയുള്ള കുട്ടികള്‍ക്കും യുവാക്കള്‍ക്കുമാണ് തര്‍ഷീദ് അരങ്ങേറുക. പങ്കെടുക്കുന്നവര്‍ക്ക് റജിസ്റ്റര്‍ ചെയ്യാന്‍ സെപ്തംബര്‍ ഒന്നുമുതല്‍ മൂന്നാഴ്ചക്കാലം സമയമുണ്ട്. തുടര്‍ന്ന് സെപ്തംബര്‍ 21ന് പരിശീലന സെഷന്‍ അരങ്ങേറും. നിബന്ധനകളും ഹ്രസ്വ ശാസ്ത്ര ലേഖനങ്ങള്‍ എഴുതാനുള്ള സംക്ഷിപ്ത വിവരണവും നല്കും. പരിസ്ഥിതി മലിനീകരണം, പരിസ്ഥിതിക്ക് വനവത്ക്കരണത്തിന്റെ പ്രാധാന്യം എന്നിവയാണ് ശാസ്ത്രീയ ലേഖനങ്ങളുടെ വിഷയങ്ങള്‍. ആകെ 50 എന്‍ട്രികളാണ് അനുവദിക്കുക. വിജയികള്‍ക്ക് സമ്മാനങ്ങളും പങ്കാളിത്ത സര്‍ട്ടിഫിക്കറ്റും നല്കും. ശാസ്ത്രീയ, ഗവേഷണ, വിവര മേഖലകളില്‍ വിദ്യാര്‍ഥികള്‍ക്ക് അറിവ് വളര്‍ത്താനുള്ള മികച്ച അവസരമാണിത്.


ഇസ്‌ലാമിക് വേള്‍ഡ് 2021ന്റെ ഭാഗമായി സെപ്തംബര്‍ ആറിന് ഇസ്‌ലാമിക സാംസ്‌ക്കാരിക പൈതൃകം സംരക്ഷിക്കുന്നതില്‍ ലൈബ്രറികളുടെ പങ്ക് എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ച നടത്തി. ഖത്തര്‍ സഹമന്ത്രിയും ഖത്തര്‍ നാഷണല്‍ ലൈബ്രറി പ്രസിഡന്റുമായ ഡോ. ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കവാരി ഉദ്ഘാടനം ചെയ്യും. ഇസ്‌ലാമിക് വേള്‍ഡ് എജ്യുക്കേഷണല്‍, സയന്റിഫിക് ആന്റ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ സാംസ്‌ക്കാരിക ആശയ വിനിമയ മേഖലയിലെ ഡയറക്ടര്‍ ഡോ. മുഹമ്മദ് സൈന്‍ അല്‍ ആബിദീന്‍ പങ്കെടുക്കും.

- Advertisement -
Ad image


ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫോട്ടോഗ്രഫി പ്രദര്‍ശനം സെപ്തംബര്‍ 20ന് ആരംഭിക്കും. ശാസ്ത്രത്തിനും കലയ്ക്കും ഇടയില്‍; മിഡില്‍ ഈസ്റ്റിലെ ആദ്യകാല ഫോട്ടോഗ്രാഫി എന്ന വിഷയത്തിലാണ് പ്രദര്‍ശനം നടക്കുക. അറബ് ചരിത്രത്തിലൂടെയുള്ള ഫോട്ടോഗ്രാഫിക്ക് യാത്രയില്‍ ക്യാമറ, ചരിത്രം, മിഡില്‍ ഈസ്റ്റില്‍ നിന്നുമെടുത്ത ആദ്യകാല ചിത്രങ്ങള്‍ തുടങ്ങിയവയെല്ലാമുണ്ടാകും.
സെപ്തംബര്‍ 25ന് എ വൈ സി എം ഖത്തറും റിജനറേറ്റീവ് ആസ്‌ത്രേലിയയും ചേര്‍ന്ന് കൂളിംഗ് ഖത്തര്‍; അനിവാര്യവും സുരക്ഷിതവുമായ പ്രകൃതി സാധ്യതകള്‍ എന്ന സെഷന്‍ നടത്തും. ഭാവിയില്‍ രാജ്യത്തിന്റെ താപനില കുറക്കുന്നതിനുള്ള ക്രിയാത്മകവും പ്രകൃത്യാധിഷ്ഠിതവുമായ പരിഹാരങ്ങളാണ് ചര്‍ച്ച ചെയ്യുക. ഖത്തറിനെ തണുപ്പിക്കാന്‍ കാര്‍ബണ്‍ സംഭരണത്തെ കുറഇച്ചും മണ്ണിന്റെ ഫലഭൂയിഷ്ഠതയെ കുറിച്ചും പ്രമുഖ മണ്ണ് മൈക്രോബയോളജിസ്റ്റ് പ്രൊഫ. വാള്‍ട്ടര്‍ ജെന്‍ സംസാരിക്കും.


സെപ്തംബര്‍ മാസത്തെ വെര്‍ച്വല്‍ പുസ്തക ചര്‍ച്ചയില്‍ ലിലാസ് താഹയുടെ കയ്‌പേറിയ ബദാം നോവല്‍ വായിക്കും. ഇസ്രായേല്‍ അധിനിവേശത്തെ തുടര്‍ന്ന് സ്വന്തം നാട്ടില്‍ നിന്നും അകന്നു പോകുന്ന ഒരു ഫലസ്തീന്‍ ബാലന്റെ കഥയാണ് ഈ പുസ്തകം. നോവലിന്റെ പകര്‍പ്പ് ലഭിക്കാന്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ക്ക് ലൈബ്രറി സന്ദര്‍ശനം മുന്‍കൂട്ടി ബുക്ക് ചെയ്യണം.
പരിപാടികളുടെ പൂര്‍ണ പട്ടികയ്ക്ക് ലൈബ്രറിയുടെ www.qnl.qa/en/events സന്ദര്‍ശിക്കാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!