
ദോഹ: ഖത്തറിലെ ശൂറാ കൗണ്‍സിലിന്റെ മൂന്നില്‍ രണ്ട് ഭാഗങ്ങളിലേക്കുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 2 ന് നടക്കും.അമീര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം
45 സീറ്റുകളുള്ള ബോഡിയിലെ 30 അംഗങ്ങളെ ഖത്തറികള്‍ തിരഞ്ഞെടുക്കും, ബാക്കിയുള്ള 15 അംഗങ്ങളെ അമീര്‍ ശൈ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി തീരുാനിക്കും. കൗണ്‍സിലിന് പൊതു സംസ്ഥാന നയങ്ങളും ബജറ്റും പാസാക്കാനുള്ള നിയമനിര്‍മ്മാണ അധികാരം ഉണ്ട്. പ്രതിരോധം, സുരക്ഷ, സാമ്പത്തിക, നിക്ഷേപ നയം എന്നിവ ഒഴികെ മറ്റ്് എക്‌സിക്യൂട്ടീവുകളില്‍ നിയന്ത്രണം ഉണ്ടായിരിക്കും.ഖത്തറിന്റെ ചരിത്രത്തില്‍ നടക്കുന്ന ആദ്യ ശൂറാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ക്രിയാത്മകമായി പങ്കെടുക്കാന്‍ പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി പൗരന്മാരോട് ആഹ്വാനം ചെയ്തു.

