ഗാസയിലേക്ക് ഖത്തര്‍- യു കെ സംയുക്ത മാനുഷിക സഹായം

Web Desk
1 Min Read

ദോഹ: വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലോല്‍വ ബിന്‍ത് റാഷിദ് അല്‍ ഖാതറിന്റെയും യു കെ വിദേശ, കോമണ്‍വെല്‍ത്ത്, വികസന കാര്യ സെക്രട്ടറി ഡേവിഡ് കാമറൂണിന്റെയും സാന്നിധ്യത്തില്‍ ഗാസയിലേക്ക് സംയുക്ത സഹായത്തിന്റെ ആദ്യ വിമാനം പുറപ്പെട്ടു. ഭക്ഷ്യ- പാര്‍പ്പിട വിതരണങ്ങള്‍ ഉള്‍പ്പെടെ 29 ടണ്‍ സാധനങ്ങളാണ് അയച്ചത്. ഖത്തര്‍ സായുധ സേനയുടെ വിമാനത്തിലാണ് ഈജിപ്തിലെ എല്‍ അരിഷ് നഗരത്തില്‍ എത്തിച്ചത്.

city exchange

ഗാന അഭിമുഖീകരിക്കുന്ന മാനുഷിക സാഹചര്യങ്ങള്‍ പരിഗണിച്ച് സഹായമെത്തിക്കാനുള്ള വേഗത വര്‍ധിപ്പിക്കുന്നതിനുള്ള ഇരുരാജ്യങ്ങളുടേയും നിലപാടാണ് സംയുക്തമായി സാധനങ്ങള്‍ അയക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

ഖത്തര്‍ ഡവലപ്‌മെന്റ് ഫണ്ടും ബ്രിട്ടീഷ് ഫോറിന്‍, കോമണ്‍വെല്‍ത്ത്, ഡെവലപ്മെന്റ് ഓഫീസും അഞ്ചാമത് ഐക്യരാഷ്ട്ര സമ്മേളനത്തോടനുബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള അന്താരാഷ്ട്ര വികസനത്തിലും മാനുഷിക സഹായത്തിലും തന്ത്രപരമായ സഹകരണത്തിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവെച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ദോഹ സമ്മേളനത്തിന് ആതിഥേയത്വം വഹിച്ചത്.

ഗാസ മുനമ്പിലേക്ക് മാനുഷിക സഹായത്തിന്റെ ഒഴുക്ക് ഉറപ്പാക്കുന്നതിന് എല്ലാ അന്താരാഷ്ട്ര പങ്കാളികളുമായും സഹകരിക്കാനുള്ള ഖത്തര്‍ ഭരണകൂടത്തിന്റെ അഭിലാഷം ലോല്‍വ അല്‍ ഖാതര്‍ ഊന്നിപ്പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!