

ദോഹ: ഖത്തര്‍ യൂണിവേഴ്സിറ്റിയുടെ ട്യൂഷന്‍ ഫീസ് പരിഷ്‌ക്കരിച്ചു. ഖത്തറി ഇതര വിദ്യാര്‍ഥികള്‍ക്ക് ബിരുദതലത്തില്‍ ഫീസ് വര്‍ധിപ്പിച്ചപ്പോള്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കെല്ലാം ഫീസില്‍ വര്‍ധനവ് വരുത്തിയിട്ടുണ്ട്. യൂണിവേഴ്സിറ്റി ഹൗസിംഗ് ഫീസിലും വര്‍ധനവു വരുത്തിയിട്ടുണ്ട്.

2023 സെമസ്റ്റര്‍ മുതലാണ് വിദ്യാര്‍ഥികള്‍ക്ക് ഫീസ് വര്‍ധനവ് ബാധകമാകുക. നിലവിലെ വിദ്യാര്‍ഥികള്‍ക്ക് ഇത് ബാധകമല്ല.

പുതിയ ഭേദഗതികള്‍ അനുസരിച്ച്, കോളേജ് ഓഫ് എഡ്യൂക്കേഷന്‍, കോളേജ് ഓഫ് ലോ, കോളേജ് ഓഫ് ശരിയ ആന്റ്് ഇസ്‌ലാമിക് സ്റ്റഡീസ്, കോളേജ് ഓഫ് ഹ്യുമാനിറ്റി കോഴ്സുകള്‍, ആര്‍ട്‌സ് ആന്റ് സയന്‍സ് എന്നിവയുടെ ക്രെഡിറ്റ് മണിക്കൂറിന് ബാച്ചിലേഴ്‌സ് ലെവലിനുള്ള ട്യൂഷന്‍ ഫീസ് 1,100 റിയാലായി.
കോളേജ് ഓഫ് ബിസിനസ് ആന്‍ഡ് ഇക്കണോമിക്സ്, കോളേജ് ഓഫ് ഹെല്‍ത്ത് സയന്‍സസ്, കോളേജ് ഓഫ് നഴ്സിംഗ് ആന്റ് ദി ഫൗണ്ടേഷന്‍ പ്രോഗ്രാമുകള്‍, ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ സയന്റിഫിക് കോഴ്സുകള്‍ എന്നിവയ്ക്ക് ഓരോ ക്രെഡിറ്റ് മണിക്കൂറിനും 1,200 റിയാലാണ് ഫീസ്.
കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കോളേജ് ഓഫ് ഫാര്‍മസി എന്നിവയുടെ ട്യൂഷന്‍ ഫീസും അറബി ഭാഷ സംസാരിക്കാത്തവര്‍ക്കുള്ള അറബിക് ഭാഷാ പ്രോഗ്രാമിനും ഓരോ ക്രെഡിറ്റ് മണിക്കൂറിനും 1,400 റിയാലായി.
കൂടാതെ, മെഡിസിന്‍, ഡെന്റല്‍ മെഡിസിന്‍ കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്കുള്ള വാര്‍ഷിക ട്യൂഷന്‍ ഫീസ് ആദ്യ വര്‍ഷം 38,000 റിയാലും രണ്ടും മൂന്നും വര്‍ഷങ്ങളില്‍ 72,000 റിയാലും നാലാം വര്‍ഷം 108,000 റിയാലും അഞ്ചും ആറും വര്‍ഷങ്ങളില്‍ 138,000 റിയാലുമായി. മെഡിസിന്‍, ഡെന്റല്‍ മെഡിസിന്‍ ഫാക്കല്‍റ്റികളിലെ വിദ്യാര്‍ഥികള്‍ക്കുള്ള ട്യൂഷന്‍ ഫീസ് കൃത്യമല്ലെന്നും വിവിധ ഫാക്കല്‍റ്റികളില്‍ നിന്ന് വിദ്യാര്‍ഥി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കോഴ്‌സുകളെ ആശ്രയിച്ച് ഫീസില്‍ വ്യത്യാസപ്പെടുമെന്നും അറിയിച്ചു.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

