

ദോഹ: ഖത്തര്‍ യൂണിവേഴ്സിറ്റി റിസര്‍ച്ച് ആന്റ് ഗ്രാജ്വേറ്റ് സ്റ്റഡീസ് വിഭാഗം ഖത്തര്‍ യൂണിവേഴ്സിറ്റി റിസര്‍ച്ച് മാഗസിന്റെ 18-ാമത് ലക്കം പുറത്തിറക്കി.

സര്‍വകലാശാലയുടെ പ്രാദേശിക, അന്തര്‍ദേശീയ സഹകരണങ്ങളിലേക്കും ഈ വര്‍ഷത്തെ അതിന്റെ പ്രമുഖ ഗവേഷണ നേട്ടങ്ങളിലേക്കും വെളിച്ചം വീശുന്ന ലേഖനങ്ങള്‍ ഉള്‍പ്പെടുന്നതാണ് പുതിയ പതിപ്പ്.

ഫിഫ ലോകകപ്പ് ഖത്തറിന്റെ ഉജ്ജ്വല വിജയം എടുത്തു കാണിക്കുന്ന മുഖചിത്രത്തോടെയാണ് പുതിയ പതിപ്പ് പുറത്തിറങ്ങിയത്. ഗവേഷണം, നവീകരണം, സുസ്ഥിരത, കായികരംഗത്ത് രാജ്യങ്ങളുമായി ഇടപഴകല്‍ എന്നതിലുള്ള ഖത്തര്‍ സര്‍വകലാശാലയുടെ താത്പര്യമാണ് കവര്‍ ചിത്രത്തിലൂടെ ഖത്തര്‍ യൂണിവേഴ്‌സിറ്റി ഊന്നിപ്പറയുന്നത്.
മാസികയുടെ 18-ാമത് ലക്കം ഇംഗ്ലീഷിലും അറബിയിലും ലഭ്യമാണ്.

