Readers Post
പ്രവചനങ്ങള്‍ക്കതീതമായിരിക്കും ഖത്തര്‍ ലോകകപ്പ്

ഇന്ന് ലോകകപ്പ് മത്സരങ്ങളില്‍ ഗ്രൂപ്പ് എയില്‍ അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ ക്രൊയേഷ്യയും മൊറോക്കയും തമ്മില്‍ നടക്കുമ്പോള്‍ 2018ല്‍ റഷ്യയില്‍ നടന്ന ലോകകപ്പില്‍ ഫൈനലിസ്റ്റായി ഫ്രാന്‍സിനോട് പൊരുതി തോറ്റ ക്രൊയേഷ്യ ഇത്തവണയും ഫൈനലില്‍ കളിക്കുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. 2018ലെ റണ്ണര്‍ അപ്പ് ഇത്തവണ വിന്നറാകുമോ?

1991ല്‍ മാത്രം രൂപീകൃതമായ ബാള്‍ക്കന്‍സിലെ കൊച്ചു രാജ്യമായ ക്രൊയേഷ്യ ചരിത്രം സൃഷ്ടിക്കുമൊ? പ്രവചനങ്ങളെല്ലാം മാറ്റിമറിച്ചുകൊണ്ട് റഷ്യയില്‍ നടന്ന ഇരുപത്തി ഒന്നാം ലോക കപ്പില്‍ ലൂക്കാ മോറിച്ചിന്റെ നേതൃത്തില്‍ ഫൈനലിലെത്തിയ
ബാള്‍ക്കന്‍സ് വമ്പന്മാരേയും ആരാധകരെയും ഞെട്ടിച്ചാല്‍ അത്ഭുതപ്പെടാനില്ല.
കാല്‍പന്തിലെ രാജക്കന്മാരുടെ ടീമുകളായ അര്‍ജന്റീനയും ബ്രസീലും പോര്‍ച്ചുഗലും 2018ലെ ലോകകപ്പില്‍ നാലാം സ്ഥാനത്തുപോലും എത്തിയില്ല എന്നോര്‍ക്കണം. ഇന്നലെ ലുസൈല്‍ സറ്റേഡിയത്തില്‍ നടന്ന അര്‍ജന്റീന- സൗദി മത്സരത്തില്‍ അര്‍ജന്റീനിയയുടെ ദയനീയ പരാജയം ഓര്‍ക്കുക.
തുടര്‍ച്ചയായി 36 മത്സരങ്ങളില്‍ ആരോടും തോല്‍ക്കാത്ത, ഒരു ഏഷ്യന്‍ ടീമിനോട് ഒരിക്കലും അടിയറവു പറയാത്ത അര്‍ജന്റീനിയന്‍ ടീം സൗദിയുടെ പ്രധിരോധത്തിലും പ്രത്യാക്രമണത്തിലും പതറി പരുവമാകുന്നതു നാം കണ്ടു. ഫുട്‌ബോളിന്റെ ‘മിശിഹ’ മെസ്സിയുടെ മാന്ത്രിക കാലുകളെ തളച്ചിട്ട സൗദിയുടെ വിജയം തീര്‍ത്ത രണ്ടു ഗോളുകളും മെസ്സി പെനാല്‍റ്റി കിക്കിലൂടെ നേടിയ ഗോളിനേക്കാള്‍ തിളക്കമാര്‍ന്നതു തന്നെയായിരുന്നു.
ആരാധകരുടേയും പ്രശസ്തരായ അവലോകനം നടത്തുന്നവരുടേയും വാതുവയ്പുകാരുടേയും എല്ലാ പ്രവചനങ്ങളേയും നിഷ്പ്രഭമാക്കി കൊണ്ടാണ് സൗദിയുടെ തിളക്കമാര്‍ന്ന വിജയം.
അന്ധമായ ആരാധകരും വാതുവയ്ക്കുന്നവരും ക്രൊയേഷ്യയുടെ
2018 ലോകകപ്പിലെ മികച്ച പ്രകടനങ്ങളും കണ്ടവര്‍ മറക്കേണ്ടതില്ല, കണക്കൂട്ടലുകള്‍ തെറ്റിക്കുന്ന ലോകകപ്പായിരിക്കും ഖത്തറിന്റെ മണ്ണില്‍ നടക്കുന്നത്. വിജയങ്ങള്‍ പ്രവചനാതീതവും!



