ക്വാറന്റൈന്‍ വെറും ഏഴുദിവസം; പരിശോധനാ ഫലത്തിന് 15 ദിവസം: ആരോഗ്യമന്ത്രിക്ക് കത്തയച്ച് അന്‍വര്‍ സാദത്ത് എം എല്‍ എ

Web Desk
1 Min Read

ആലുവ: ആലുവ: പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ ആര്‍ ടി പി സി ആര്‍ എടുക്കുന്ന സാമ്പിളുകളുടെ ഫലം ലഭിക്കുന്നതിന് വലിയ താമസം നേരിടുന്നതായി അന്‍വര്‍ സാദത്ത് എം എല്‍ എ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന് കത്ത് നല്കി.

city exchange

ആര്‍ ടി പി സി ആര്‍ ഫലം ലഭിക്കാന്‍ പത്തു മുതല്‍ 15 ദിവസം വൈകുകയാണെന്ന് എം എല്‍ എ ചൂണ്ടിക്കാട്ടി. ഇത്രയേറെ ഫലം വൈകുന്നതോടെ അനാവശ്യമായി ക്വാറന്റൈനിലിരിക്കേണ്ട അവസ്ഥയാണ് ആളുകള്‍ക്കുള്ളത്. ജോലിക്കു പോകാനോ പുറത്തിറങ്ങാനോ സാധിക്കാത്ത അവസ്ഥയാണ് എല്ലാവര്‍ക്കുമുള്ളത്.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങൡ നിന്നും എടുക്കുന്ന പരിശോധന എറണാകുളം റീജ്യണല്‍ പബ്ലിക്ക് ലബോറട്ടറിയിലേക്കാണ് പരിശോധനയ്ക്ക് അയക്കുന്നതെന്നും അവിടെയാണ് കാലതാമസം നേരിടുന്നതെന്നുമാണ് അന്വേഷണത്തില്‍ മനസ്സിലായതെന്നും അന്‍വര്‍ സാദത്ത് എം എല്‍ എ കത്തില്‍ ചൂണ്ടിക്കാട്ടി. പ്രസ്തുത വിഷയത്തില്‍ ആരോഗ്യമന്ത്രി ഉടന്‍ ഇടപെടണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!