മഴയും ചുഴലിക്കാറ്റും; അമേരിക്കയില്‍ മരണസംഖ്യ വര്‍ധിക്കുന്നു

Web Desk
1 Min Read

ന്യൂയോര്‍ക്ക്: ഐഡ ചുഴലിക്കാറ്റിനെ തുടര്‍ന്ന് അമേരിക്കയുടെ വടക്കു കിഴക്കന്‍ മേഖലയില്‍ മരിച്ചവരുടെ എണ്ണത്തില്‍ വര്‍ധന.

city exchange


മേരിലാന്റ് മുതല്‍ ന്യൂയോര്‍ക്ക് വരെ കൊടുങ്കാറ്റില്‍ 18 പേരാണ് മരിച്ചത്. പെട്ടെന്ന് വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് താമസകേന്ദ്രങ്ങളുടെ താഴെ നിലയില്‍ കാറുകള്‍ ഒഴുകിപ്പോയി.
ന്യൂയോര്‍ക്ക് നഗരത്തില്‍ മാത്രം ഒന്‍പത് പേരാണ് മരിച്ചത്. നിരവധി പേര്‍ കെട്ടിടത്തിന്റെ ബേസ്‌മെന്റില്‍ കുടുങ്ങിപ്പോയതായി റിപ്പോര്‍ട്ടുണ്ട്.

ന്യൂജേഴ്‌സി എലിസബത്തിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി.
ലൂസിയാനയിലേയും മിസിസിപ്പിയിലേയും ഒരു ദശലക്ഷത്തിലധികം വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും വൈദ്യതി ബന്ധം പുനഃസ്ഥാപിക്കാന്‍ സാധിച്ചില്ല. വൈദ്യുതി വിതരണ ശൃംഖല ഐഡ ചുഴലിക്കാറ്റിനെ തുടര്‍ന്ന് തകര്‍ന്നതോടെയാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടത്.
ചുഴലിക്കാറ്റില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആവശ്യപ്പെട്ടു. ചുഴലിക്കാറ്റിന്റെ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ജോ ബൈഡന്‍ വെളളിയാഴ്ച ലുസിയാന സന്ദര്‍ശിക്കും.

- Advertisement -
Ad image


കനത്ത മഴയേയും കാറ്റിനേയും തുടര്‍ന്ന് ന്യൂയോര്‍ക്കിലും ന്യൂ ജേഴ്‌സിയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

Share This Article
Leave a Comment
error: Content is protected !!