

പയ്യന്നൂര്‍: രാമന്തളി പഞ്ചായത്തിലെ ഫെബ്രുവരി 22ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഒമ്പതാം വാര്‍ഡില്‍ പാലക്കോട് സെന്‍ട്രല്‍ സ്ഥാനാര്‍ഥിയായി മുസ്‌ലിം ലീഗിലെ മുഹമ്മദ് എം പിരാമന്തളി ഗ്രാമ പഞ്ചായത്ത് സിക്രട്ടറിയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറുമായ ഗിരീഷ് കുമാര്‍ മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

രാമന്തളി 17 ശുഹദാ മഖാം സിയാറത്തിന് ശേഷം യു ഡി എഫ് നേതാക്കള്‍ക്കും നിരവധി പ്രവര്‍ത്തകര്‍ക്കുമൊപ്പം പ്രകടനമായെത്തിയാണ് പത്രിക നല്‍കിയത്. പ്രാര്‍ഥനക്ക് സയ്യിദ് അലവിലകായതങ്ങള്‍ നേതൃത്വം നല്‍കി.

സി കെ മൂസകുഞ്ഞി ഹാജി, ഉസ്മാന്‍ കംപ്പാത്ത്, മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളായ കെ കെ അഷറഫ്, ഇഖ്ബാല്‍ കോയിപ്ര, എ പി ഹാരിസ് പി എം ലത്തീഫ്, പി കെ അബ്ദുല്‍ ഖാദര്‍ മൗലവി, വി കെ പി ഇസ്മായില്‍, വി വി ഉണ്ണികൃഷ്ണന്‍, പി വി സുരേന്ദ്രന്‍, പി പി മുഹമ്മദലി, എം ടി പി ഹമീദ്, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, കെ സി അഷറഫ്, പി സൈനുല്‍ ആബിദ്, പി എസ് ഷാനിദ്, മെമ്പര്‍മാരായ മോണങ്ങാട്ട് മൊയ്തു, പി പി നാരായണി, പി എം ശുഹൈബ, കെ സി ഖാദര്‍, ഒ എം സലാം, ടി കരുണാകരന്‍, പി പി സുലൈമാന്‍, കോച്ചന്‍ അബ്ദുല്ല, കണ്ടത്തില്‍ ഇസ്ഹാഖ്, പി കെ ശബീര്‍, എം ശറഫുന്നിസ, പി രാഘവന്‍, കാട്ടൂര്‍ ഹംസ, വി യുസഫ്, പി ഹമീദ് മാസ്റ്റര്‍, ടി പി ആസിഫ്, കോച്ചന്‍ അബ്ദുല്ല, മുട്ടില്‍ സുധാകരന്‍, ഒ മോഹനന്‍, യു അബ്ദുറഹിമാന്‍, സലാം പാലക്കോട്, മനാഫ് കെ സി, മുഹമ്മദ്കുഞ്ഞി, കരമുട്ടി, യു. വി. അമീന്‍, ഇബ്രാഹിം മുണ്ടക്കാല്‍, ജിയാഷ് പങ്കെടുത്തു.
