ഗള്‍ഫ് പ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി

Web Desk
1 Min Read

പയ്യന്നൂര്‍: ഉത്തരംകണ്ടം ശംസുല്‍ ഉലമ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ അക്കാദമിയില്‍ വിവിധ ഗള്‍ഫ് നാടുകളില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി. ജനറല്‍ കണ്‍വീനര്‍ അഹമ്മദ് പോത്താംകണ്ടം അധ്യക്ഷത വഹിച്ചു.

city exchange

ദുബായ് കെ എം സി സി ഉപാധ്യക്ഷന്‍ എം സി ഹുസൈനാര്‍ ഹാജി എടച്ചാക്കൈ ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ പി പി ഹസൈനാര്‍ മൗലവി ആമുഖഭാഷണം നടത്തി. എം ടി പി ഷൗക്കത്തലി സ്വാഗതവും വി പി അബ്ദുല്‍ അസീസ് നന്ദിയും പറഞ്ഞു.

ഉസ്താദ് അജ്മല്‍ കമാലി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. പി ബഷീര്‍, പി ഹുസൈനാര്‍ കുഞ്ഞി, അനസ് കമാലി, അജ്മല്‍ എം ടി പി, അഹമ്മദ് എടച്ചാക്കൈ, ടി ആബിദ്, അഫ്‌സല്‍ എം സി എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!