

ദോഹ: സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സിന്റെ നേതൃത്വത്തിലുള്ള നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജിന്റെ (എന്‍ ഐ എഫ് എല്‍) കോഴിക്കോട് സെന്റര്‍ ഫെബ്രുവരിയില്‍ പ്രവര്‍ത്തനസജ്ജമാകും. ഇംഗ്ലീഷ് ഭാഷയില്‍ ഒ ഇ ടി, ഐ ഇ എല്‍ ടി എസ്, ജര്‍മ്മന്‍ ഭാഷയില്‍ സി ഇ എഫ് ആര്‍ എ1, എ2, ബി1, ലെവല്‍ വരെയുളള കോഴ്സുകളാണ് ആദ്യഘട്ടത്തിലുണ്ടാവുക.

യോഗ്യരായ അധ്യാപകര്‍, മികച്ച അധ്യാപക വിദ്യാര്‍ഥി അനുപാതം, സൗണ്ട് പ്രൂഫ് ലാംഗ്വേജ് ലാബ്, അന്താരാഷ്ട്ര നിലവാരത്തില്‍ സജ്ജീകരിച്ച ക്ലാസ് മുറികള്‍ എന്നിവ സ്ഥാപനത്തിന്റെ പ്രത്യേകതകളാണ്.

കോഴിക്കോട് സെന്ററില്‍ ഒ ഇ ടി, ഐ ഇ എല്‍ ടി എസ്, ജര്‍മ്മന്‍ (ഓഫ്‌ലൈന്‍) കോഴ്‌സുകളിലേയ്ക്കും അപേക്ഷ ക്ഷണിച്ചു. താത്്പര്യമുള്ളവര്‍ നോര്‍ക്ക -റൂട്ട്‌സിന്റെയോ എന്‍ ഐ എഫ് എല്ലിന്റെയോ വെബ്‌സൈറ്റുകളായ www.norkaroots.org, www.nifl.norkaroots.org സന്ദര്‍ശിച്ച് അപേക്ഷ നല്‍കാവുന്നതാണ്.
നിലവില്‍ നേരിട്ടുള്ള പഠന സംവിധാനം തിരുവനന്തപുരത്ത് മാത്രമാണ് ഉണ്ടായിരുന്നത്.
പ്രവാസികള്‍ ഏറെയുള്ള മലബാര്‍ മേഖല/ില്‍ ഉള്ളവര്‍ക്ക് ചുരുങ്ങിയ ചെലവിലോ സൗജന്യമായോ ഈ സൗകര്യം ലഭ്യമാവുന്നതിന് പുറമെ മികച്ച നിലവാരത്തിലുള്ളതും ഔദ്യോഗിക സംവിധാനത്തിലൂടെയും പരിശീലനം നേടാനാവും.

