

കോഴിക്കോട്: സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിന് സമീപം ഇടറോഡില്‍ വിദ്യാര്‍ഥിയെ തടഞ്ഞുവെച്ച് മൊബൈല്‍ ഫോണും പണവും കവര്‍ച്ച ചെയത പ്രതികളെ കസബ പൊലീസും ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണറുടെ കീഴിലുള്ള സിറ്റി ക്രൈം സക്വാഡും ചേര്‍ന്ന് അറസ്റ്റ് ചെയ്തു.

പയ്യാനക്കല്‍ ചാമുണ്ഡി വളപ്പ് സ്വദേശി പുളിക്കല്‍ തൊടി മുഹമ്മദ് സംഷീര്‍ (21) എന്ന അച്ചാര്‍, അരക്കിണര്‍ തായാര്‍ നിലംപറമ്പ് മുഹമ്മദ് ഷാമില്‍ (22), നടക്കാവ് തോപ്പയില്‍ മുഹമ്മദ് ഷാനിദ് (20), പുതിയങ്ങാടി നടുവിലകം വീട്ടില്‍ ജംഷാദ് (20) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ഞായറാഴചയാണ് കേസിനാസ്പദമായ സംഭവം. കമ്മീഷണര്‍ ഓഫീസിന് എതിര്‍വശം ഉള്ള റോസിലുടെ നടന്നു പോകുകയായിരുന്ന സി എ വിദ്യാര്‍ഥിയായ വയനാട് മുട്ടില്‍ സ്വദേശിയായ പരാതിക്കാരനെ പ്രതികള്‍ സംഘം ചേര്‍ന്ന് അക്രമിച്ച് മൊബൈല്‍ ഫോണും പണവും കവരുകയായിരുന്നു. സമീപ സ്ഥലങ്ങളിലെ നിരവധി സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം നടത്തിയതില്‍ പ്രതികളെ കൂറിച്ച് സൂചന ലഭിക്കുകയും തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ വെച്ച് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികളായ മുഹമ്മദ് സംഷീര്‍, മുഹമ്മദ് ഷാമില്‍, ജംഷാദ് എന്നിവര്‍ക്ക് കോഴിക്കോട് സിറ്റിയില്‍ വിവിധ സറ്റേഷനുകളില്‍ മോഷണം, കൊലപാതകം, മയക്കുമരുന്ന് കേസുകള്‍ നിലവില്‍ ഉണ്ട്. കവര്‍ച്ച നടത്തി കിട്ടുന്ന പണം മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നതിന് വേണ്ടിയാണ് ചെലാവാക്കിയിരുന്നത്.
പ്രതികള്‍ കവര്‍ച്ച ചെയ്ത മുതലുകള്‍ പൊലീസ് കണ്ടെടുത്തു. പ്രതികള്‍ കുടുതല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് വിശദമായി അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. കസബ ഇന്‍സ്‌പെക്ടര്‍ രാജേഷ് മരങ്കലത്ത്, സബ് ഇന്‍സപെക്ടര്‍ ജഗ് മോഹന്‍ദത്തന്‍, എ എസ് ഐ സുരേഷ് ബാബു, സീനിയര്‍ സി പി ഒ സജേഷ് കുമാര്‍ പി, സി പി ഒ സുബിനി, ഹോം ഗാര്‍ഡ് രാജീവന്‍, സിറ്റി ക്രൈം സക്വാഡ് അംഗങ്ങളായ ഷാലു എം, സുജിത്ത് സി കെ, സൈബര്‍ സെല്ലിലെ സ്‌കൈലേഷ്‌കുമാര്‍, സുജിത്ത്, പ്രസാദ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

