റോട്ടറി നല്‍കുന്നത് പൊസിറ്റീവ് ഊര്‍ജം: മന്ത്രി പി രാജീവ്

Web Desk
1 Min Read

കൊച്ചി: സമൂഹത്തിനും സര്‍ക്കാരിനും പൊസിറ്റീവ് ഊര്‍ജം നല്‍കുന്നതാണ് റോട്ടറിയുടെ പ്രവര്‍ത്തനങ്ങളെന്ന് വ്യവസായ മന്ത്രി പി രാജീവ്. ക്ഷേമ പ്രവര്‍ത്തനങ്ങളിലും ആശുപത്രികളുടെ വികസന പ്രവര്‍ത്തനങ്ങളിലും റോട്ടറി വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും അദ്ദേഹം പറഞ്ഞു. റോട്ടറി ഡിസ്ട്രിക്ട് 3201 വാര്‍ഷിക സമ്മേളനം കോണ്‍ഫ്‌ളുവന്‍സ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

city exchange

കേരളത്തില്‍ ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ നടക്കുന്നില്ലെന്ന് പറഞ്ഞ മന്ത്രി നെഗറ്റീവില്‍ ആനന്ദം കണ്ടെത്തുന്നവരാണ് മാധ്യമങ്ങളെന്ന വിമര്‍ശനവും നടത്തി. നിര്‍മാണ മേഖല കേരളത്തില്‍ കൂടുതല്‍ ശകതിപ്പെടുകയാണ്. വ്യവസായ വളര്‍ച്ചയിലും കേരളം മുന്നിലാണ്. റോട്ടറിയുടെ സഹായം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം നല്‍കുന്നവയാണെന്നും മന്ത്രി പറഞ്ഞു. പ്രകൃതി, മനുഷ്യന്‍, വ്യവസായം എന്നിവ ഒരേ പരിഗണന നല്‍കി മുന്നോട്ട് കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രഖ്യാപിച്ച പദ്ധതികളെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ എസ് രാജ്‌മോഹന്‍ നായര്‍ പറഞ്ഞു. ഡിസ്ട്രിക്ട് ട്രെയ്‌നര്‍ ആര്‍ മാധവ് ചന്ദ്രന്‍, റോട്ടറി ഇന്റര്‍നാഷണല്‍ പ്രസിഡന്റിന്റെ പ്രതിനിധി ആഷിഷ് അജ്‌മേര, റോട്ടറി ഇന്റര്‍നാഷണല്‍ മുന്‍ പ്രസിഡന്റ് ശേഖര്‍ മേത്ത എന്നിവര്‍ പ്രസംഗിച്ചു. കോണ്‍ഫ്‌ളുവന്‍സ് ചെയര്‍മാന്‍ വര്‍ഗീസ് കെ ജോയ് സ്വാഗതവും സെക്രട്ടറി ടി എസ് ജയരാജ് നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!