Connect with us

NEWS

മണിപ്പൂര്‍; പ്രധാനമന്ത്രിയുടെ മൗനം അധികാരം നിലനിര്‍ത്താന്‍

Published

on


ആലുവ: മണിപ്പൂര്‍ കലാപത്തെ കുറിച്ച് പ്രധാനമന്ത്രിയുടെ മൗനം അധികാരം നിലനിര്‍ത്താനുള്ള സര്‍ക്കാര്‍ സ്‌പോണ്‍സേഡ് കലാപമെന്ന് ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. വംശീയ കലാപം അടിച്ചമര്‍ത്താത്ത സര്‍ക്കാര്‍ കലാപകാരികള്‍ക്ക് സഹായം നല്‍കുകയാണ്. ആലുവ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച മണിപ്പൂര്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തേ ഒരുമിപ്പിക്കാന്‍ കോണ്‍ഗ്രസിന്റെ പ്രസക്തി കൂടി വരികയാണെന്ന് കെ സി ബി സി വക്താവ് ഫാ. ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് പി എ മുജീബ് അധ്യക്ഷത വഹിച്ചു.

അന്‍വര്‍ സാദത്ത് എം എല്‍ എ, രാഷ്ട്രീയ നീരിക്ഷകന്‍ എ ജയശങ്കര്‍, കെ പി സി സി ജനറല്‍ സെക്രട്ടറി അബ്ദുല്‍ മുത്തലിബ്, എം എ ചന്ദ്രശേഖരന്‍, എം ഒ ജോണ്‍, വി പി ജോര്‍ജ്, സനിത റഹീം, ബാബു പുത്തനങ്ങാടി, പി ബി സുനീര്‍, എം ജെ ജോമി, ജോസഫ് ആന്റണി, ലത്തീഫ് പൂഴിത്തറ, തോപ്പില്‍ അബു, ആനന്ദ് ജോര്‍ജ്, എസ് എന്‍ കമ്മത്ത്, കെ കെ അജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.


error: Content is protected !!