എസ് എഫ് ഐയെ നയിക്കുന്നത് ആര്‍ എസ് എസ് മനോഭാവം: പി കെ ഫിറോസ്

Web Desk
2 Min Read

p k

കോഴിക്കോട്: എസ് എഫ് ഐയെ നയിക്കുന്നത് ആര്‍ എസ് എസ് മനോഭാവമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. എം ജി സര്‍വകലാശാലയില്‍ എ ഐ എസ് എഫ് സംസ്ഥാന ജോയന്റ് സെക്രട്ടറി നിമിഷ രാജു അക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ച് സംസ്ഥാന യൂത്ത് ലീഗ് ഓഫീസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

വളരെ ഗൗരവമുള്ള പരാതിയാണ് നിമിഷ കോട്ടയം എസ് പിക്ക് നല്‍കിയിയത്. എസ് എഫ് ഐ പ്രവര്‍ത്തകര്‍ മാറിന് കയറിപ്പിടിക്കുകയും ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സെനറ്റ് തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ വന്നു എന്ന ഒറ്റക്കാരണത്താലാണ് നിമിഷയെ വിദ്യഭ്യാസ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം കെ എം അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അക്രമിച്ചത്. കണ്ണില്‍ പൊടിയിടാന്‍ പ്രതികള്‍ക്കെതിരെ കേസെടുക്കുക മാത്രം ചെയ്തത് കൊണ്ട് കാര്യമില്ല. എന്തു കൊണ്ടാണ് പ്രതികളെ അറസ്റ്റ് ചെയ്യാത്തതെന്നും പി കെ ഫിറോസ് ചോദിച്ചു.

സ്വാതന്ത്ര്യം, സോഷ്യലിസം, ജനാധിപത്യം എന്ന വാക്കുകള്‍ ഉപയോഗിക്കുന്നത് എസ് എഫ് ഐ ദയവ് ചെയ്ത് ഉപേക്ഷിക്കണം. ഒരു ക്യാമ്പസിലും സ്വാതന്ത്ര്യവും സോഷ്യലിസവും ജനാധിപത്യവും പുലരാന്‍ എസ് എഫ് ഐ അനുവദിക്കാറില്ലെന്നും പി കെ ഫിറോസ് പറഞ്ഞു.
ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും രക്ഷയില്ലാത്ത സാഹചര്യമാണുള്ളതെന്ന് തിരുവനന്തപുരത്ത് എസ് എഫ് ഐ മുന്‍നേതാവിന്റെ കുഞ്ഞിനെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സഹായത്തോടെ കടത്തിയ സംഭവം പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

അമ്മയായ അനുപമ കുഞ്ഞിനെ തേടി മുട്ടാത്ത വാതിലുകളില്ല. പരാതി നല്‍കിയിട്ട് ആറ് മാസത്തോളം കേസെടുക്കാന്‍ പോലും തയ്യാറായില്ല. മാതാപിതാക്കള്‍ അറിയാതെയാണ് കുഞ്ഞിനെ ദത്ത് നല്‍കിയത്. സി ഡബ്ല്യു സിയെ രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടി ഉപയോഗപ്പെടുത്തുകയായിരുന്നു.

കുഞ്ഞിനെ കണ്ടെത്താന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും പാര്‍ട്ടി സെക്രട്ടറിയെയും പാര്‍ട്ടി നേതാക്കളെയും അനുപമ നേരില്‍ കണ്ട് പരാതി നല്‍കുയുണ്ടായി. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ കൊടി സുനിക്കും കിര്‍മാനി മനോജിനും തുല്യരായ പാര്‍ട്ടി നേതാക്കള്‍ക്ക് നിയമനം നല്‍കിയത് കൊണ്ടാണ് ഇത്തരം ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ നടക്കുന്നത്.

എല്ലാ ജില്ലകളിലും സി ഡബ്ല്യു സിയിലേക്ക് നടത്തിയ രാഷ്ട്രീയ നിയമനങ്ങള്‍ റദ്ദ് ചെയ്യണം. കുട്ടികളുടെ ക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നവരെയാണ് സി ഡബ്ല്യു സിയില്‍ നിയമിക്കേണ്ടത്. 14 ജില്ലകളിലും സി ഡബ്ല്യു സികള്‍ പിരിച്ചുവിട്ട് ആവശ്യമായ രീതിയില്‍ പുനസംഘടിപ്പിക്കണമെന്നും പി െഫിറോസ് ആവശ്യപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!