സമസ്ത ‘സ്മാര്‍ട്ട്’ സ്‌കോളര്‍ഷിപ്പ്: ബഹ്‌റൈനില്‍ പ്രിലിമിനറി പരീക്ഷ പൂര്‍ത്തിയായി

Web Desk
1 Min Read

മനാമ: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് മദ്‌റസകളിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കിവരുന്ന സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പിന് വേണ്ടിയുള്ള പ്രിലിമിനറി എക്സാം ബഹ്‌റൈനിലെ 6 കേന്ദ്രങ്ങളില്‍ നടന്നു. നേരത്തെ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളാണ് സ്‌കോളര്‍ഷിപ്പ് പരീക്ഷ എഴുതിയത്.

city exchange

പ്രത്യേകം നിയോഗിക്കപ്പെട്ട ചീഫ് എക്സാമിനര്‍മാര്‍ റഫ, ഗുദൈബിയ, ഉമ്മല്‍ ഹസം, ഹമദ് ടൗണ്‍, സിത്ര, സല്‍മാബാദ് എന്നീ കേന്ദ്രങ്ങളില്‍ പരീക്ഷകള്‍ക്ക് മേല്‍നോട്ടം വഹിച്ചു. ഐ സി എഫ് ബഹ്‌റൈന്‍ നാഷനല്‍ കമ്മിറ്റിയും എസ് ജെ എം റെയ്ഞ്ച് കമ്മിറ്റിയുമാണ് പരീക്ഷകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

പ്രിലിമിനറി പരീക്ഷയില്‍ നിശ്ചിത ശതമാനം മാര്‍ക്ക് നേടുന്ന വിദ്യാര്‍ഥികള്‍ ഫൈനല്‍ പരീക്ഷയിലേക്ക് സെലക്ട് ചെയ്യപ്പെടുമെന്നും ഒക്ടോബര്‍ 31ന് നടക്കുന്ന ഫൈനല്‍ പരീക്ഷയുടെ സെന്ററുകള്‍ പിന്നീട് അറിയിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!