സാഖ് ഇഫ്താര്‍ ശ്രദ്ധേയമായി

Web Desk
1 Min Read

ദോഹ: ഖത്തറിലെ അഹ്‌ലുബൈത്ത് കൂട്ടായ്മയായ സാദാത്ത് അസോസിയേഷന്‍ ഓഫ് ഖത്തര്‍ ഇഫ്താര്‍ സംഗമവും ഫാമിലി മീറ്റും വകറ റോയല്‍ പാലസ് റെസ്റ്റോറന്റില്‍ നടന്നു.

city exchange

ഫാമിലിയുള്‍പ്പെടെ നൂറുകണക്കിന് പേര്‍ പങ്കെടുത്ത സംഗമം സാഖ് പ്രസിഡന്റ് ജഹ്ഫര്‍ തങ്ങള്‍ മമ്പുറം അധ്യക്ഷത വഹിച്ചു. സംഗമം സയ്യിദ് ശഹീര്‍ ശിഹാബ് തങ്ങള്‍ പാണക്കാട് ഉല്‍ഘാടനം ചെയ്തു. സയ്യിദ് സ്വഫ്വാന്‍ തങ്ങള്‍ ഏഴിമല മുഖ്യപ്രഭാഷണം നടത്തി.

സാഖ് ബിസിനസ് പ്രൊജക്ട് ഹുസൈന്‍ തങ്ങള്‍ കടലുണ്ടി വിശദീകരിച്ചു. സൈനുദ്ധീന്‍ തങ്ങള്‍, സയ്യിദ് മശ്ഹൂദ് തങ്ങള്‍, സയ്യിദ് സിദ്ധീഖ് തങ്ങള്‍, സയ്യിദ് ബാക്കിര്‍ തങ്ങള്‍, ഇമ്പിച്ചി തങ്ങള്‍, ഡോ. സയ്യിദ് ജാസിം, ഹുറൈസ് തങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. സയ്യിദ് ശഹ്ബാസ് സ്വാഗതവും മുഹ് സിന്‍ തങ്ങള്‍ താനൂര്‍ നന്ദിയും പറഞ്ഞു. സംഗമത്തിനു സാഖ് ഇഫ്താര്‍ കമ്മിറ്റി നേതൃത്വം നല്‍കി.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!