എളിമയുടെ പര്യായം എസ് സി അബ്ദുറഹിമാന്‍

Web Desk
1 Min Read

രാമന്തളി ശാഖാ എം എസ് എഫിന്റെ ആവിര്‍ഭാവം മുതല്‍ സംഘനയില്‍ സജീവമായി പ്രവര്‍ത്തിച്ച ആത്മാര്‍ഥത മാത്രം കൈമുതലായുള്ള വുക്തിത്വത്തിന്റെ ഉടമയാണ് അന്തരിച്ച എസ് സി അബ്ദുറഹിമാന്‍. സംഘടനാ രംഗത്തെ മികവു കാരണം എം എസ് എഫിന്റെ കീഴില്‍ ആരംഭിച്ച അന്നത്തെ റിട്ടയേര്‍ഡ് ചീഫ് എഞ്ചിനീയറും ‘ചന്ദ്രിക’യുടെ മാനേജിംഗ് എഡിറ്ററുമായ ടി പി കുട്ട്യാമു സഹിബ് ഉദ്ഘാടനം നിര്‍വ്വഹിച്ച സീതി സാഹിബ് സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയത്തില്‍ ലൈബ്രേറിയനായി സേവനമനുഷ്ടിച്ചു.

city exchange

കുറേക്കാലം തുടര്‍ന്നുവെങ്കിലും ജീവിതായോധനത്തിന്നായി ഗള്‍ഫ് ജീവിതം നയിക്കേണ്ടി വന്നു. ഗള്‍ഫില്‍ രാമന്തളി മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയിലും പ്രവര്‍ത്തിച്ചിരുന്നു. നാട്ടിലെ ശിഷ്ടകാല ജീവിതത്തിനിടയില്‍ രോഗബാധിതനായി. എന്നാലും നേരില്‍ കാണുമ്പോഴൊക്കെ സംഘടനയെ പറ്റിയും ലൈബ്രറി പുന:സ്ഥാപിക്കുന്നതിനെ പറ്റിയും അന്വേഷിച്ചറിയാറുണ്ട്.

Share This Article
Leave a Comment
error: Content is protected !!