കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന സൊല്യൂഷന്‍സ്; ടൈറ്റില്‍ റിലീസ് ചെയ്തു

Web Desk
1 Min Read

കൊച്ചി: നമ്മുടെ ദൈനംദിന ജീവതത്തില്‍ കുടുംബ ബന്ധങ്ങളില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടാകാറുണ്ട്. നാം അറിഞ്ഞും അറിയാതെയും ചെയ്യുന്ന ചില കാര്യങ്ങള്‍ നമ്മെ പല പ്രശ്‌നങ്ങളിലും എത്തിക്കാറുണ്ട്. ഒരു വീട്ടമ്മയും അവരുടെ രണ്ടു കുട്ടികളുമായി വളരെ തിരക്കേറിയ ജീവിതത്തിലൂടെ കടന്നു പോകുമ്പോള്‍ അശ്രദ്ധകൊണ്ട് ഉണ്ടാകുന്ന ഒരു സംഭവമാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. ചലച്ചിത്ര താരങ്ങളായ റിയാസ് എം ടിയും പെക്‌സന്‍ ആംബ്രോസും ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം തിയേറ്റര്‍ പ്ലേ ഒ ടി ടി ആണ് നിര്‍വഹിക്കുന്നത്.

city exchange

ചിത്രത്തിന്റെ കഥ, തിരക്കഥ ഒരുക്കുന്നത് സംവിധായകന്‍ കൂടിയായ റിയാസ് എം ടി ആണ്. ഡി ഒ പി- ടോണി ജോര്‍ജ്ജ്, എഡിറ്റിംഗ്- അഖില്‍ എലിയാസ്, പ്രോജക്ട് ഡിസൈനേഴ്‌സ്- സായ് വെങ്കിടേഷ്, സുധീര്‍ ഇബ്രാഹിം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- വിനോദ് പറവൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സുക്രിദ്, പി ആര്‍ ഒ- പി ശിവപ്രസാദ്, ഡിസൈന്‍- ഷമീര്‍ സൈന്‍മാര്‍ട്ട് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. താരനിര്‍ണ്ണയം പൂര്‍ത്തിയാവുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്ത് വിടുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!