സൗമ്യ മേനോന്‍ നായികയാവുന്ന ‘ലെഹരായി’യുടെ ടീസര്‍ റിലീസായി

Web Desk
1 Min Read

കൊച്ചി: മലയാളി മനസ്സുകളില്‍ ചെറിയ സമയത്തിനുള്ളില്‍ ഇടം നേടിയ നായികയാണ് സൗമ്യ മേനോന്‍. താരമിപ്പോള്‍ മലയാളത്തിന് പുറമേ തെലുങ്ക്, കന്നഡ ചിത്രങ്ങളിലും സജീവമായിരിക്കുകയാണ്. സൗമ്യ മേനോന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രമായ ‘ലെഹരായി’യുടെ ടീസര്‍ റിലീസായി.

city exchange

ചിത്രത്തില്‍ സൗമ്യയുടെ നായകനായി തെലുങ്ക് താരം രഞ്ജിത്ത് അഭിനയിക്കുന്നു. എസ്. എല്‍. എസ് മൂവീസിന്റെ ബാനറില്‍ ബേക്കേം വേണുഗോപാല്‍, മഡ്ഡിറെഡ്ഢി ശ്രീനിവാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ലെഹരായി സംവിധാനം ചെയ്തിരിക്കുന്നത് രാമകൃഷ്ണ പരമഹംസയാണ്.

പറുചുരി നരേഷ് ആണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. രാമജോഗൈ ശാസ്ത്രി, കാസര്‍ള ശ്യാം, ശ്രീമണി, ഉമ മഹേഷ്, പാണ്ടു തനൈരു എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്‍ക്കുന്നത് ഗാന്റടി കൃഷ്ണയാണ്.

എം. എന്‍. ബാല്‍റെഡ്ഡിയാണ് ചിത്രത്തിന്റെ ക്യാമറ നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റര്‍: പ്രാവിന്‍ പുടി, സ്റ്റണ്ട്‌സ്: ശങ്കോര്‍, കൊറിയോഗ്രാഫര്‍സ്: അജയ് സായി, വെങ്കട്ട് ദീപ്. സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബു നായകനായി അഭിനയിക്കുന്ന ഏറെ നാളുകളായി തെലുങ്ക് പ്രേക്ഷകര്‍ കാത്തിരിക്കുന്ന ബിഗ് ബ്ജറ്റ് ചിത്രം ‘സര്‍ക്കാരു വാരി പാട്ട’യാണ് സൗമ്യയുടെ റിലീസിനൊരുങ്ങിയ ചിത്രം. ചിത്രത്തില്‍ മലയാളി താരമായ കീര്‍ത്തി സുരേഷ് ആണ് മറ്റൊരു നായിക. ചിത്രം മെയ് 12ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. ഇവ കൂടാതെ കന്നഡയില്‍ റിലീസിനൊരുങ്ങി നില്‍ക്കുന്ന ‘ഹണ്ടര്‍’ എന്ന ചിത്രവും തെലുങ്കില്‍ രണ്ടക്ഷര ലോകം, ടാക്‌സി, ടൈറ്റില്‍ അനൗണ്‍സ് ചെയാത്ത മറ്റൊരു മൂവി, മലയാളത്തില്‍ ശലമോന്‍ എന്നിവയാണ് പുറത്തിറങ്ങാനുള്ള പുതിയ ചിത്രങ്ങള്‍. വാര്‍ത്ത പ്രചരണം: പി. ശിവപ്രസാദ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!