
കല്‍പ്പറ്റ: ലോകത്തിലെ ഏറ്റവും വലിയ ഇ-കോമേഴ്സ് ടെക്നോളജി സോഫ്റ്റ്വെയര് ഡെവലപ്പര്‍മാരായ ഷോപിഫെയുടെ ‘ഇന്റര്‍നാഷണല്‍ മൈല്‍സ്റ്റോണ്‍ അവാര്‍ഡ്’ വയനാട് കല്‍പ്പറ്റ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നെക്സ്റ്റ് സ്റ്റോര്‍ ഗ്ലോബല്‍ ടെക്കിന്റെ കാര്‍ഷിക സംരംഭമായ ‘ഫുഡ് കെയര്‍ ഇന്ത്യ’ക്ക് ലഭിച്ചു. പരമ്പരാഗത കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിന് ആദ്യമായാണ് ഈ ആഗോള അംഗീകാരം ലഭിക്കുന്നത്.

വയനാട്ടിലെ കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിച്ച നാടന്‍ വിത്തുകള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയുടെ വിതരണത്തിലൂടെ ആരംഭിച്ച ഫുഡ് കെയര്‍, ഇന്ന് ഇന്ത്യയിലുടനീളം ലക്ഷക്കണക്കിന് ഉപഭോക്താക്കളും ആയിരക്കണക്കിന് കര്‍ഷകരും കാര്‍ഷിക ഗ്രൂപ്പുകളും ഉള്‍പ്പെടുന്ന വലിയൊരു ശൃംഖലയായി വളര്‍ന്നിരിക്കുകയാണ്.

2019-ല്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച നെക്സ്റ്റ് സ്റ്റോര്‍ ഗ്ലോബല്‍ ടെക്, തുടക്കം മുതല്‍ തന്നെ കാര്‍ഷിക മേഖലയ്ക്കാണ് പ്രാധാന്യം നല്‍കിയത്. കോവിഡ് കാലത്ത് കേരളത്തിലുടനീളം വിത്തുകള്‍ എത്തിച്ചു നല്‍കാനും തുടര്‍ന്ന് വയനാട്ടിലും സമീപ ജില്ലകളിലും ഭക്ഷ്യവസ്തുക്കള്‍ എത്തിക്കാനും സാധിച്ചു. ഈ മാതൃക പിന്നീട് ഇന്ത്യയൊട്ടാകെ വ്യാപിപ്പിക്കുകയും സാധാരണ കര്‍ഷകരുടെ പരമ്പരാഗത കാര്‍ഷിക ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കുകയും ചെയ്തു.
ലോകത്തെ അനുദിനം നയിക്കുന്ന സാങ്കേതികവിദ്യ സാധാരണക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നെക്സ്റ്റ് സ്റ്റോര്‍ ഗ്ലോബല്‍ ടെക് പ്രവര്‍ത്തിക്കുന്നത്. ഇലക്ട്രോണിക്സ്, വസ്ത്ര വിപണന രംഗങ്ങളില്‍ മാത്രം തിളങ്ങിനില്‍ക്കുന്ന ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്ക് ബദലായി, കര്‍ഷകരുടെ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാനും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും ഈ ആധുനിക സാങ്കേതികവിദ്യ ഫുഡ് കെയര്‍ ഉപയോഗപ്പെടുത്തുകയായിരുന്നു.
വലിയ മുതല്‍മുടക്കും സങ്കീര്‍ണ്ണമായ ഷിപ്പിംഗ് സംവിധാനങ്ങളും ആവശ്യമുള്ള ഇത്തരം സംരംഭങ്ങള്‍ സാധാരണയായി വന്‍കിട നഗരങ്ങളില്‍ നിന്നാണ് ആരംഭിക്കാറുള്ളതെങ്കിലും സ്വന്തം നാട്ടില്‍ നിന്ന് തന്നെ തുടങ്ങി അതിന്റെ എല്ലാ പരിമിതികളും മനസ്സിലാക്കി ഘട്ടംഘട്ടമായാണ് ഫുഡ് കെയര്‍ വളര്‍ച്ച കൈവരിച്ചത്.
പല പ്രതിസന്ധികളും കാരണം സംരംഭം നിന്നുപോകുമെന്നു കരുതിയ ഘട്ടങ്ങളിലെല്ലാം കര്‍ഷകരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി മുന്നോട്ടു പോകണമെന്ന ദൃഢനിശ്ചയമാണ് കരുത്തായത്. പ്രതിസന്ധി ഘട്ടങ്ങളില്‍ താങ്ങായി നിന്ന വയനാട്ടിലെ കര്‍ഷകരും നിക്ഷേപകരും ലക്ഷക്കണക്കിന് വരുന്ന ഉപഭോക്താക്കള്ളും സുഹൃത്തുക്കളുമാണ് അംഗീകാരത്തിന്റെ യഥാര്‍ഥ അവകാശികളെന്ന് നെക്സ്റ്റ് സ്റ്റോര്‍ ഗ്ലോബല്‍ ടെക് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
യൂറോപ്യന്‍, മധ്യേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ നമ്മുടെ നാട്ടില്‍ എത്തുമ്പോള്‍ എന്തുകൊണ്ട് നമ്മുടെ പരമ്പരാഗത വിത്തുകള്‍ കൊണ്ടുള്ള കാര്‍ഷിക ഉത്പന്നങ്ങള്‍ പ്രാദേശിക വിപണിയില്‍ പോലും വില്‍ക്കപ്പെടാതെ നഷ്ടമാകുന്നു എന്ന ചിന്തയില്‍ നിന്നാണ് ഫുഡ് കെയര്‍ ഇന്ത്യയുടെ പിറവി. ഈ പുരസ്കാരം തങ്ങളുടെ ഉത്തരവാദിത്ത്വം കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നുവെന്നും സ്ഥാപനം അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് രാജേഷ് കെയെ 7356166881 എന്ന നമ്പറിലോ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടുകയോ www.foodcare.in സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.

