കേരള ബിസിനസ് ഫോറം സുഹൂര്‍ സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: കേരള ബിസിനസ് ഫോറം അംഗങ്ങള്‍ക്കുവേണ്ടി സംഘടിപ്പിച്ച സുഹൂര്‍ ശ്രദ്ധേയമായി. റമദാന്‍ മാസത്തിന്റെ പരിശുദ്ധിയും ത്യാഗനിര്‍ഭരമായ കൂട്ടായ്മകളുടെ ഔന്നത്യം വിളിച്ചോതി നടന്ന സുഹൂറില്‍ അംഗങ്ങളുടെ സജീവ പങ്കാളിത്തമുണ്ടായി.

city exchange

അജികുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍ മുഖ്യാതിഥിയായിരുന്നു. ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍ സംസാരിച്ചു. എക്‌സിക്യൂട്ടീവ് അംഗമായ ഗഫൂര്‍ മക്കാട്ടേരി റമദാന്‍ സന്ദേശം നല്‍കി.

കെ ബി എഫ് മാനേജ്മന്റ് കമ്മിറ്റി അംഗമായ ഹംസ സഫറിന്റെ നേതൃത്വത്തില്‍ കെ ബി എഫ് ഭാരവാഹികളായ കിമി അലക്‌സാണ്ടര്‍, മന്‍സൂര്‍ മൊയ്ദീന്‍, സോണി എബ്രഹാം, കെ എം എസ് ഹമീദ്, ജയപ്രസാദ് ജെ പി, ഷബീര്‍ മുഹമ്മദ് തുടങ്ങിയവര്‍ അംഗങ്ങളെയും അതിഥികളെയും സ്വാഗതം ചെയ്തു.

കെ ബി എഫ് അഡൈ്വസറി അംഗങ്ങളായ രാമു, അബ്ദുല്ല തെരുവത്ത്, വി എസ് നാരായണന്‍, സാബിത് സഹീര്‍ തുടങ്ങിയവര്‍ പരിപാടിയുടെ സുഗമമായ നടത്തിപ്പില്‍ ഭഗമായി.

- Advertisement -
Ad image

അപെക്‌സ് ബോഡി പ്രസിഡന്റുമാരായ എ പി മണികണ്ഠന്‍, ഇ പി അബ്ദുല്‍ റഹ്‌മാന്‍, മറ്റു ഔദ്യോഗിക ഭാരവാഹികളായ അഷ്റഫ് കെ പി, ലതീഷ് അപ്പുകുട്ടന്‍, ദീപക് ഷെട്ടി, വര്‍ക്കി ബോബന്‍, നിഹാദ് അലി, പ്രമുഖ കമ്മ്യൂണിറ്റി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!