സാമ്പത്തിക മേഖലകളിലെ കമ്പനി രജിസ്‌ട്രേഷനും ലൈസന്‍സിങ്ങിനുമായി ‘ദാര്‍ അല്‍ ഷരികാത്ത്’

Web Desk
2 Min Read

ദോഹ: രാജ്യത്തെ സാമ്പത്തിക മേഖലകളില്‍ കമ്പനികളുടെ രജിസ്‌ട്രേഷനും ലൈസന്‍സിങ്ങും ഏകീകരിക്കുന്നതിനായി രൂപീകരിച്ച ‘ദാര്‍ അല്‍ ഷരികാത്ത്’ വാണിജ്യ- വ്യവസായ മന്ത്രിയും ദാര്‍ അല്‍ ഷരികാത്ത് ഉപദേശക സമിതി ചെയര്‍മാനുമായ ശൈഖ് ഫൈസല്‍ ബിന്‍ താനി ബിന്‍ ഫൈസല്‍ അല്‍ താനി ഉദ്ഘാടനം ചെയ്തു.

city exchange

രാജ്യത്തെ വിവിധ സാമ്പത്തിക മേഖലകളിലെ കമ്പനി രജിസ്‌ട്രേഷനും ലൈസന്‍സിങ്ങുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഏകീകരിക്കുകയാണ് പുതിയ സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യം. വാണിജ്യ- വ്യവസായ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ദാര്‍ അല്‍ ഷരികാത്തിന്റെ ചുമതലയുടെ ഭാഗമായി ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ (ക്യു എഫ് സി), ഖത്തര്‍ ഫ്രീ സോണ്‍സ് അതോറിറ്റി (ക്യു എഫ് ഇസെഡ് എ), ഖത്തര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി പാര്‍ക്ക്, മീഡിയ സിറ്റി ഖത്തര്‍ എന്നിവിടങ്ങളില്‍ കമ്പനികളുടെ രജിസ്‌ട്രേഷന്‍, പ്രവര്‍ത്തനങ്ങള്‍ക്കുള്ള ലൈസന്‍സ് നല്‍കല്‍, പൊതു രജിസ്റ്റര്‍ പരിപാലിക്കല്‍ തുടങ്ങിയ സേവനങ്ങള്‍ നിര്‍വഹിക്കും.

രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ക്ക് നികുതി, ഇമിഗ്രേഷന്‍ സേവനങ്ങളും ദാര്‍ അല്‍ ഷരികാത്ത് നല്‍കും. കൂടാതെ, തൊഴില്‍ മാനദണ്ഡങ്ങളും ഡാറ്റാ സംരക്ഷണവുമായി ബന്ധപ്പെട്ട ആവശ്യകതകളും കമ്പനികള്‍ പാലിക്കുന്നുണ്ടെന്ന് പരിശോധിക്കുകയും ചെയ്യും.

- Advertisement -
Ad image

ഈ പ്രവര്‍ത്തനങ്ങള്‍ ഒരു കുടക്കീഴില്‍ ഏകീകരിക്കുന്നതിലൂടെ പ്രത്യേക സാമ്പത്തിക മേഖലകളില്‍ ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് ഏകജാലക സംവിധാനം ലഭ്യമാകുമെന്ന് ശൈഖ് ഫൈസല്‍ പറഞ്ഞു. ഖത്തര്‍ നാഷണല്‍ വിഷന്‍ 2030ന്റെ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി രാജ്യത്തിന്റെ നിക്ഷേപ അന്തരീക്ഷത്തിന്റെ മത്സരക്ഷമത വര്‍ധിപ്പിക്കാനും ഇത് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദാര്‍ അല്‍ ഷരികാത്തിന്റെ ഉപദേശക സമിതി ചെയര്‍മാനായി വാണിജ്യ- വ്യവസായ മന്ത്രി ശൈഖ് ഫൈസല്‍ ബിന്‍ താനി ബിന്‍ ഫൈസല്‍ അല്‍ താനിയും അംഗങ്ങളായി ഇന്‍വെസ്റ്റ് ഖത്തര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശൈഖ് അലി ബിന്‍ അല്‍വലീദ് അല്‍ താനി, ഖത്തര്‍ ഫ്രീ സോണ്‍സ് അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ ഫൈസല്‍ അല്‍ താനി, ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മന്‍സൂര്‍ റാഷിദ് അല്‍ ഖാതര്‍, മീഡിയ സിറ്റി ഖത്തര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഹമദ് ഒമര്‍ അല്‍ മന്നായി, ഖത്തര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി പാര്‍ക്ക് പ്രസിഡന്റ് രമ ചകാക്കി എന്നിവരും ഉള്‍പ്പെടുന്നു.

നാസര്‍ അല്‍ തുവൈല്‍ ദാര്‍ അല്‍ ഷരികാത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി നിയമിതനായതായും മന്ത്രാലയം അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!