
ദോഹ: സമ്മര്‍ വെക്കേഷനോടനുബന്ധിച്ച് രിസാല സ്റ്റഡി സര്‍ക്കിള്‍ നാഷനല്‍ കമ്മിറ്റി വിദ്യാര്‍ഥികള്‍ക്കായി ‘സമ്മര്‍ഷൈന്‍-02’ ക്യാമ്പ് സംഘടിപ്പിച്ചു. ശഹാനിയ്യ റെയിന്‍ബോ റിസോര്‍ട്ടില്‍ നടന്ന ക്യാമ്പ് ഐ സി എഫ് നാഷനല്‍ നേതൃത്വം ഡോ. ബഷീര്‍ പുത്തുപ്പാടം ഉദ്ഘാടനം ചെയ്തു.

ആര്‍ എസ് സി നാഷനല്‍ ചെയര്‍മാന്‍ ഉനൈസ് അമാനി അധ്യക്ഷത വഹിച്ചു. വേനലവധിക്കാലത്ത് വിദ്യാര്‍ഥികളുടെ സര്‍ഗ്ഗവാസന പരിപോഷിപ്പിക്കാന്‍ പ്രോത്സാഹനം നല്‍കിയ ക്യാമ്പില്‍ ഖത്തറിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

ക്രിയേറ്റീവ് ഗെയിംസ്, ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ്‌സ്, സ്‌കില്‍ എന്‍ഹാന്‍സ്‌മെന്റ്, ടീം ബില്‍ഡിംഗ് ഗെയിംസ്, ഫുഡ്‌ബോള്‍, സ്വിമ്മിംഗ് തുടങ്ങിയ വൈവിധ്യമാര്‍ന്ന സെഷനുകള്‍ ക്യാമ്പിനെ സമ്പന്നമാക്കി. ആസിഫ് അലി കൊച്ചന്നൂര്‍, സലീം കുറുകത്താണി, ഹസ്സന്‍ കൊച്ചന്നൂര്‍, ഉബാദ സഖാഫി എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. ക്യാമ്പിന് കഫീല്‍ പുത്തന്‍പള്ളി സ്വാഗതവും സുറൈജ് സഖാഫി നന്ദിയും പറഞ്ഞു.

