
ദോഹ: ഖത്തറിലെ പ്രമുഖ ഹോം അപ്ലയന്‍സസ് ബ്രാന്‍ഡായ മന്നായ് ഹോം ആഗോള ടിവി ബ്രാന്‍ഡായ ടി സി എല്ലുമായി പങ്കാളിത്തം പ്രഖ്യാപിച്ചുകൊണ്ട് 2026-ലെ ടി സി എല്‍ എസ്‌ക്യുഡി- മിനി എല്‍ ഇ ഡി ടിവി ശ്രേണി ഔദ്യോഗികമായി ഖത്തര്‍ വിപണിയില്‍ പുറത്തിറക്കി. പ്രീമിയം മോഡലുകളായ സി7എല്‍, സി8എല്‍ എന്നിവയ്ക്കൊപ്പം ഈ ശ്രേണിയിലെ ഏറ്റവും അത്യാധുനിക ഫ്‌ളാഗ്ഷിപ്പ് മോഡലായ എക്‌സ്11എല്‍ ഉം ചടങ്ങില്‍ അവതരിപ്പിച്ചു. ഡിസ്പ്ലേ രംഗത്തെ ഏറ്റവും പുതിയ ഇന്നൊവേഷനുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ ടിവികള്‍. മികച്ച ബ്രൈറ്റ്നസ്, സിനിമാറ്റിക് കളര്‍ പ്രിസിഷന്‍, അഡ്വാന്‍സ്ഡ് ഹാലോ കണ്‍ട്രോള്‍ എന്നിവയ്ക്കൊപ്പം ലോകപ്രശസ്ത ബ്രാന്‍ഡായ ബാംഗ് ആന്‍ഡ് ഒലൂഫ്‌സെന്‍ ഒരുക്കുന്ന ഇമ്മേഴ്സീവ് ഓഡിയോ അനുഭവം ഈ പുതിയ ടിവികള്‍ ഖത്തറിലെ ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കും.

മന്നായ് കോര്‍പ്പറേഷന്റെയും ടി സി എല്‍ മിഡില്‍ ഈസ്റ്റിന്റെയും ഉന്നത ഉദ്യോഗസ്ഥര്‍, മാധ്യമ പ്രതിനിധികള്‍, സാങ്കേതിക വിദഗ്ധര്‍, ബിസിനസ് പങ്കാളികള്‍ തുടങ്ങിയbര്‍ പങ്കെടുത്ത ചടങ്ങിലാണ് പുത്തന്‍ ടിവി ശ്രേണി പുറത്തിറക്കിയത്. മന്നായ് കോര്‍പ്പറേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ ഖാലിദ് മന്നായ്, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സന്തോഷ് കൃഷ്ണമൂര്‍ത്തി, എച്ച് ആര്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ സീനിയര്‍ ജനറല്‍ മാനേജര്‍ ഇമാദ് സായിദ് എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. ടി സി എല്‍ മിഡില്‍ ഈസ്റ്റ് ജനറല്‍ മാനേജര്‍ വിക് ഷെന്‍, ടീമംഗങ്ങള്‍ എന്നിവര്‍ക്കൊപ്പമാണ് മന്നായ് ഗ്രൂപ്പ് ഭാരവാഹികള്‍ പുത്തന്‍ ടിവികള്‍ അനാവരണം ചെയ്തത്.
