തെലങ്കാന വെല്‍ഫെയര്‍ അസോസിയേഷന്‍ രക്തദാന ക്യാമ്പ് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

Web Desk
1 Min Read

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനുമായി സഹകരിച്ച് ഖത്തര്‍ തെലങ്കാന വെല്‍ഫെയര്‍ അസോസിയേഷന്‍ നടത്തിയ രക്തദാന ക്യാമ്പില്‍ 180 പേര്‍ രക്തദാനം നല്‍കി.

city exchange

ജീവകാരുണ്യ- സാമൂഹ്യ രംഗത്ത് സജീവ സാന്നിധ്യമാണ് സംഘടന. സ്ഥിരമായി മെഡിക്കല്‍ ക്യാമ്പുകള്‍, ഐ സി ബി എഫ് ഇന്‍ഷുറന്‍സില്‍ പ്രവാസികളെ ചേര്‍ക്കല്‍, വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവ നടത്തിവരുന്നു.

രക്തദാന ക്യാമ്പ് ഇന്ത്യന്‍ സ്ഥാനപതി വിപുല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രസിഡന്റ് അബ്ദുല്‍ റഊഫ്, ചെയര്‍മാന്‍ കെ നിസാം, ജനറല്‍ സെക്രട്ടറി നവീത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഐ സി ബി എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്‍, മാനേജ്‌മെന്റ് കമ്മിറ്റി അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഖത്തറിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!