

ദോഹ: കോവിഡ് രോഗബാധയുടെ വര്‍ധന രേഖപ്പെടുത്തിയ പത്ത് രാജ്യങ്ങളെ കൂടി ഖത്തര്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. ഗ്രീന്‍, റെഡ് ലിസ്റ്റുകളുടെ പട്ടിക പുതുക്കിയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

റെഡ് ലിസ്റ്റില്‍ നിലവില്‍ 57 രാജ്യങ്ങളായി. നേരത്തെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ക്ക് പുറമേ ഓസ്ട്രിയ, എസ്‌തോണിയ, ഗ്രീസ്, ഗ്രീന്‍ലാന്റ്, ഹംഗറി, ഐസ്‌ലാന്റ്, ലാത്വിയ, പോര്‍ച്ചുഗല്‍, ട്രിനിഡാഡ് ആന്റ് ടൊബാഗോ, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെട്ടത്.

പുതുക്കിയ ഗ്രീന്‍ ലിസ്റ്റില്‍ 143 രാജ്യങ്ങളാണ് ഉള്‍പ്പെടുന്നത്. ജനുവരി എട്ട് ശനിയാഴ്ച വൈകിട്ട് ഏഴുമുതല്‍ പുതിയ പട്ടിക പ്രാബല്യത്തിലാകുമെന്ന് മന്ത്രാലയം അറിയിച്ചു.

