

കൊച്ചി: രണ്ടു ദിവസമായി കൊച്ചി ബോള്‍ഗാട്ടി പാലസ് ഇവന്റ് സെന്ററില്‍ നടന്നു വരുന്ന ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോയുടെ (ഐബിഎംഎസ്) ഏഴാമത് പതിപ്പ് ഇന്നു സമാപിക്കും. റിക്രിയേഷനല്‍, ലീഷര്‍ ബോട്ടിംഗ് വിപണിയില്‍ നിന്നുള്ള സ്പീഡ്ബോട്ടുകള്‍, മറൈന്‍ എന്‍ജിനുകള്‍, നാവിഗേഷനല്‍ സിസ്റ്റങ്ങള്‍, ബോട്ടുകള്‍, മറൈന്‍ ഉപകരണങ്ങള്‍, സേവനദാതാക്കള്‍ തുടങ്ങി ഈ രംഗത്തെ വിവിധ വ്യവസായ മേഖലകളില്‍ നിന്നുള്ള 55-ലേറെ സ്ഥാപനങ്ങളാണ് ഉത്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കുന്നത്. രാവിലെ 11 മുതല്‍ വൈകിട്ട് 7 വരെയാണ് സന്ദര്‍ശന സമയം.

മേളയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷനല്‍ സ്മോള്‍ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ (എന്‍എസ്ഐസി) സംഘടിപ്പിച്ച വെണ്ടര്‍ ഡെവലപ്മെന്റ് പ്രോഗ്രാമില്‍ (വിഡിപി) നൂറോളം എംസ്എംഇകളുടെ പ്രതിനിധികള്‍ പങ്കെടുത്തു. വന്‍കിട പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഉത്പന്നങ്ങളും സേവങ്ങളും നല്‍കാന്‍ എംഎസ്എംകളെ പ്രാപ്തമാക്കുന്നതിനു ലക്ഷ്യമിട്ടാണ് വിഡിപി സംഘടിപ്പിച്ചത്. കൊച്ചിന്‍ ഷിപ്പ്‌യാഡ് എജിഎമ്മും എംഎസ്എംഇ നോഡല്‍ ഓഫീസറുമായ സീന, കൊച്ചി വാട്ടര്‍ മെട്രോ സിഒഒ സാജന്‍ പി ജോണ്‍, നേവല്‍ ഷിപ്പ് റിപ്പയര്‍ യാര്‍ഡില്‍ നിന്ന് ക്യാപ്റ്റന്‍ ലിജോ ഫ്രാന്‍സിസ്, കൊച്ചിന്‍ പോര്‍ട്ട് ഡെ. കണ്‍സര്‍വേറ്റര്‍ ക്യാപ്റ്റന്‍ ടി എം കുമാര്‍, കേരളാ മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍ എസ് പിള്ള ഐഎഎസ് (റിട്ട.), ഗോവ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്സ് മാനേജര്‍ ട്രെയ്നിംഗ് രാജ്്നീത് സിംഗ്, ഇന്‍ലാന്‍ഡ് വാട്ടര്‍ അതോറിറ്റി ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഡയറക്ടര്‍ റഹ്മാന്‍, മധ്യപ്രദേശ് ടൂറിസം ബോര്‍ഡ് ജോയിന്റ് ഡയറക്ടര്‍ ഡോ. എസ് കെ ശ്രീവാത്സവ, ഇന്ത്യാ കോസ്റ്റ് കമ്മഡോര്‍ സായ് വിഗ്‌നേശ്വര്‍, എന്‍എസ്ഐസി സോണല്‍ ജിഎം എം ശ്രീവത്സന്‍, ബ്രാഞ്ച് ഹെഡ് കൊച്ചി ഗ്രേസ് റെജി എന്നിവര്‍ പ്രോഗ്രാം നയിച്ചു.

കേരളത്തിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും വിവിധ ലോകരാജ്യങ്ങളില്‍ നിര്‍മിച്ച് ഇറക്കുമതി ചെയ്തവയുമായ വിവിധ തരം ബോട്ടുകള്‍, സോളാര്‍ ബോട്ടുകള്‍, സുരക്ഷാ ഉപകരണങ്ങള്‍, ആളില്ലാതെ പ്രവര്‍ത്തിക്കുന്ന പായല്‍ നിര്‍മാര്‍ജന ബോട്ടുകള്‍ തുടങ്ങിയവയാണ് മേളയിലെ പ്രധാന ആകര്‍ഷണം. അലൂമിനിയം, എച്ച്ഡിപിഇ, ഫൈബര്‍ ഗ്ലാസ്, തടി തുടങ്ങിയവയില്‍ നിര്‍മിച്ച ജലയാനങ്ങളുടെ വ്യത്യസ്ത നിര തന്നെ പ്രദര്‍ശത്തിനുണ്ട്. പൂണെ ആസ്ഥാനമായുള്ള വെയ്ചായ് ഇന്ത്യ അവരുടെ രണ്ട്് പ്രസിദ്ധ ഉല്‍പ്പന്നങ്ങളാ ഡബ്ല്യുപിഎസ് മറൈന്‍ എന്‍ജിന്‍, 82.5 കെവിഎ മറൈന്‍ ഡീസല്‍ ജനറേറ്റര്‍ എന്നിവ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ബെംഗളൂരുവില്‍ നിന്നുള്ള സ്റ്റഗറോണ്‍ മറൈനാണ് അലൂമിനിയം നിര്‍മിത ബോട്ടുകള്‍ അവതരിപ്പിക്കുന്നത്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന അക്വാബൈക്ക്, അക്വാകാര്‍ എന്നീ ഉല്‍പ്പന്നങ്ങളും കമ്പനിയുടേതായുണ്ട്.
കളമശ്ശേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നവാള്‍ടിന്റെ സോളാര്‍ ബോട്ടുകളുടെ സ്റ്റാളും സന്ദര്‍ശകശ്രദ്ധ ആകര്‍ഷിക്കുന്നു. രാജ്യത്തെ ഏറ്റവും വേഗതയേറിയ സോളാര്‍ ബോട്ട്, ഏറ്റവും വലിയ സോളാര്‍ ബോട്ട്, ആദ്യ സോളാര്‍ ഫെറി തുടങ്ങിയവയുടെ നിര്‍മാതാക്കളാണ് തങ്ങളെന്ന് സിഇഒ സന്ദിത് തണ്ടാശ്ശേരി പറഞ്ഞു. ഗോവ ആസ്ഥാനമായ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂ്ട്ട് ഓഫ് വാട്ടര്‍സ്പോര്‍ട്സിന്റെ സ്റ്റാളില്‍ നിന്ന് കേരളത്തിലെ സംരഭകര്‍ക്ക് ഏറെ പ്രചോദനം ഉള്‍ക്കൊള്ളാനാകും. ജലകായിക വിനോദങ്ങള്‍ക്കുള്ള ആശയങ്ങള്‍ തുറന്നിടുന്നതാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്റ്റാള്‍. അമേരിക്കയിലും മിഡ്ല്‍ ഈസ്റ്റിലും നിന്ന് ഇറക്കുമതി ചെയ്ത ബോട്ടുകളുടെ നീണ്ടനിരയാണ് മുംബൈയിലെ നവ്നീത് മറൈന്‍ അവതരിപ്പിക്കുന്നത്. പെട്രോള്‍ ഔട്ട്ബോഡ് എന്‍ജിന്‍, ഓയില്‍ ചേഞ്ച് സിസ്റ്റങ്ങള്‍, ഡീസല്‍ പ്യൂരിഫിക്കേഷന്‍ സിസ്റ്റം, മറൈന്‍ ഫ്യൂവല്‍ പോളിഷിംഗ് സിസ്റ്റങ്ങള്‍ തുടങ്ങിയ പരിസ്ഥിതിസൗഹാര്‍ദ സേവനങ്ങളാണ് എകോടെക് ഇന്ത്യ അവതരിപ്പിക്കുന്നത്. തേക്ക് സ്്ട്രിപ് പ്ലാങ്കിംഗ് ഫിനിഷുള്ള ഡെക്കോടെ കൊച്ചിയിലെ ഐസ്മര്‍ ബോട്ട് ബില്‍ഡേഴ്സ് അവതരിപ്പിക്കുന്ന 12 പേര്‍ക്കുള്ള ഉല്ലാസയാത്രാ ബോട്ടിനും അന്വേഷണങ്ങള്‍ ഏറെയുണ്ട്.

