

കോഴിക്കോട്: നവോഥാന ചിന്തകള്‍ വളര്‍ത്തിയെടുക്കാന്‍ സമാന മനസ്‌കരുടെ ഒന്നിച്ചുള്ള പ്രവര്‍ത്തനത്തനങ്ങളുണ്ടാവണമെന്ന് കേരള നവോഥാന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഹുസൈന്‍ മടവൂര്‍ പ്രസ്താവിച്ചു. കേരള നവോഥാന സമിതി കോഴിക്കോട് ജില്ലാ കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ശ്രീനാരായണ ഗുരുവും വക്കം മൗലവിയും അയ്യങ്കാളിയും സഹോദരന്‍ അയ്യപ്പനുമെല്ലാം നട്ടു വളര്‍ത്തിയ നവോഥാന സന്ദേശങ്ങള്‍ എന്നും പ്രസക്തമാണ്. അവ കൂടുതല്‍ മേഖലകളിലേക്കെത്തിക്കാന്‍ വ്യവസ്ഥാപിതമായ പ്രവര്‍ത്തനങ്ങളുണ്ടാവണം. ജാതി ചിന്തകളും അയിത്തവും പൂര്‍ണ്ണമായും മാറിയിട്ടില്ല.
വംശീയതയും വര്‍ഗ്ഗീയതയും വലിയ നിലയില്‍ വളരുന്നുമുണ്ട്.

എല്ലാ വ്യത്യാസങ്ങള്‍ക്കുമപ്പുറം മനുഷ്യര്‍ ഒന്നിച്ച് നില്‍ക്കാനുള്ള ഇടങ്ങള്‍ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
കെ എന്‍ എസ് സംസ്ഥാന ട്രഷറര്‍ അഡ്വ. കെ സോമപ്രസാദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി രാമഭദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെക്കാള്‍ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളില്‍ കേരളം മുന്നില്‍ തന്നെയാണെങ്കിലും ഇനിയും അവശേഷിക്കുന്ന തിന്മകള്‍ അറുതി വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മതേതരത്വത്തിന് നേരെയുള്ള വെല്ലുവികളെ നേരിടാന്‍ സമൂഹം മുന്നോട്ട് വരണമെന്നും മതന്യൂനപക്ഷങ്ങള്‍ക്ക് എല്ലാ തരത്തിലുള്ള സംരക്ഷണം ഉറപ്പ് വരുത്താന്‍ നവോഥാന സമിതി പ്രതിജ്ഞാബദ്ധമാണെന്നും രാമഭദ്രന്‍ പറഞ്ഞു.
കണ്‍വെന്‍ഷനില്‍ല്‍ കെ എന്‍ എസ് സംസ്ഥാന ട്രഷറര്‍ അഡ്വ. കെ സോമപ്രസാദ് അധ്യക്ഷത വഹിച്ചു. അഡ്വ. ഒ എം ഭരദ്വാജ്, അഡ്വ. സി ഭാസ്‌കരന്‍, സലീം കരുനാഗപ്പള്ളി, കെ പി റുഫാസ്, ശുക്കൂര്‍ കോണിക്കല്‍ പ്രസംഗിച്ചു. അഡ്വ. ഭരദ്വാജ് പ്രസിഡണ്ടും കെ പി റുഫാസ് സെക്രട്ടറിയും അഡ്വ. സി ഭാസ്‌കരന്‍ ട്രഷററുമായി കെ എന്‍ എസ് ജില്ലാ കമ്മിറ്റി പുന:സംഘടിപ്പിച്ചു.

