ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ പത്തനംതിട്ട ജില്ല കമ്മിറ്റി അംഗത്വ വിതരണം നടത്തി

Web Desk
1 Min Read

ദോഹ: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനയായ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ പത്തനംതിട്ട ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കെ പി സി സി ഇഷ്യു ചെയ്ത ഓ ഐ സി സി ഇന്‍കാസ് മെമ്പര്‍ഷിപ്പ് കാര്‍ഡ് വിതരണം ചെയ്തു.

city exchange

കെ പി സി സിയുടെയും ഒ ഐ സി സിയുടെയും നിര്‍ദ്ദേശപ്രകാരം ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ നാഷണല്‍ കമ്മിറ്റിയാണ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടത്തിയത്.

ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും ഭാവി വാര്‍ത്തെടുക്കാനായി 2024ല്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരെ സജ്ജമാക്കുകയാണ് ഒ ഐ സി സി ഇന്‍കാസ് പത്തനംതിട്ട ജില്ലയിലെ പ്രവര്‍ത്തകരുടെ ലക്ഷ്യമെന്ന് മെമ്പര്‍ഷിപ്പ് കാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്തു പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് രഞ്ജു പറഞ്ഞു.

വര്‍ഗ്ഗത്തിനും വര്‍ഗീയതയ്ക്കും കോര്‍പ്പററ്റു കള്‍ക്കുമായി ഭരണം നടത്തുന്ന കേന്ദ്ര സര്‍ക്കാരിന്റെ അന്ത്യത്തിനായും പട്ടിണി രാജ്യം ആയിരുന്ന ഇന്ത്യയെ വികസിത രാജ്യമായി മാറ്റിക്കൊണ്ടിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനും ആഗ്രഹിക്കുന്ന ധാരാളം ആളുകള്‍ മെമ്പര്‍ഷിപ്പിനായി അപേക്ഷിച്ചിട്ടുണ്ടെന്നും കൂടുതല്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതാണെന്നും പ്ര വര്‍ത്തകര്‍ക്ക് മെമ്പര്‍ഷിപ്പ് കര്‍ഡുകള്‍ വിതരണം ചെയ്തു കൊണ്ട് ഒ ഐ സി സി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി മനോജ് കൂടല്‍ പറഞ്ഞു.

- Advertisement -
Ad image

ചടങ്ങിന് പത്തനംതിട്ട ജനറല്‍ സെക്രട്ടറി റ്റിജു തോമസ്സ് സ്വാഗതവും ഐസക്ക് വര്‍ഗ്ഗീസ് നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!