തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദി ക്രിസ്മസ്- പുതുവത്സരാഘോഷം നടത്തി

Web Desk
1 Min Read

ദോഹ: തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദിയുടെ ക്രിസ്മസ്- പുതുവത്സരാഘോഷം വിവിധ കലാപരിപാടികളോടെ ഐ സി സി അശോകാ ഹാളില്‍ അരങ്ങേറി. മലയാള സിനിമാ താരം ഹരിപ്രശാന്ത് വര്‍മ മുഖ്യാതിഥിയായിരുന്നു.

city exchange

സ്വാഗത ഗാനം, സെമിക്ലാസിക്കല്‍ ഡാന്‍സ്, മാര്‍ഗം കളി, കുട്ടികളുടെ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ് എന്നീ പരിപാടികള്‍ക്ക് പുറമെ, കോമഡി ഷോ, ക്രിസ്മസ് കരോള്‍, ചുരിക ടീമിന്റെ ബാന്‍ഡ് പ്രകടനം തുടങ്ങിയവ കൂടിയായപ്പോള്‍ കലാവിസ്മയങ്ങളുടെ ഒരു തൃശ്ശൂര്‍ പൂരം തന്നെയായി മാറി ആഘോഷരാവ്.

സൗഹൃദവേദിയുടെ കലാകാരന്മാരും കുടുംബാംഗങ്ങളും ചേര്‍ന്ന് അവിസ്മരണീയമാക്കിയ കലാസന്ധ്യക്ക് 400ല്‍പരം കലാ സ്‌നേഹികളും വേദി പ്രവര്‍ത്തകരും സാക്ഷ്യം വഹിച്ചു.

ഔദ്യോഗിക യോഗത്തിന് വേദി ജനറല്‍ സെക്രട്ടറി വിഷ്ണു ജയറാം ദേവ് സ്വാഗതം പറഞ്ഞു. വേദി പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. ക്രിസ്മസ്- പുതുവത്സരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യാതിഥി ഹരിപ്രശാന്ത് വര്‍മ നിര്‍വഹിച്ചു.

- Advertisement -
Ad image

ട്രഷറര്‍ റാഫി കണ്ണോത്ത്, കുടുംബസുരക്ഷാ കമ്മിറ്റി ചെയര്‍മാന്‍ പ്രമോദ് മൂന്നിനി, ജനറല്‍ കോ ഓര്‍ഡിനേറ്റര്‍ മുഹമ്മദ് മുസ്തഫ, ഓഡിറ്റ് കമ്മിറ്റി ചെയര്‍മാന്‍ ശശിധരന്‍ പ്ലാഴി, ടാക് ഖത്തര്‍ എം ഡി പി മൊഹസിന്‍, അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി കെ സലീം, വനിതാ കൂട്ടായ്മ ചെയര്‍പേഴ്‌സണ്‍ റജീന സലീം എന്നിവര്‍ സന്നിഹിതരായിരുന്നു.

സെക്രട്ടറി റസാഖ് നിയന്ത്രിച്ച ഒദ്യോഗിക യോഗനടപടികള്‍ക്ക് കള്‍ച്ചറല്‍ കമ്മിറ്റി ചെയര്‍മാന്‍ ജിഷാദ് ഹൈദര്‍ അലിയുടെ നന്ദി പ്രകടനത്തോടെ സമാപനമായി.

Share This Article
Leave a Comment
error: Content is protected !!