

ദോഹ: റിപ്പബ്ലിക് ഓഫ് മോണ്ടിനെഗ്രോയിലെ സെറ്റിന്‍ജെ നഗരത്തിലുണ്ടായ വെടിവയ്പില്‍ മരണങ്ങളും പരിക്കുകളും ഉണ്ടായ സംഭവത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു. എല്ലാത്തരം അക്രമങ്ങള്‍ക്കും തീവ്രവാദത്തിനും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരായ ഖത്തറിന്റെ ഉറച്ച നിലപാട് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ആവര്‍ത്തിച്ചു.

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോടും മോണ്ടിനെഗ്രോയിലെ സര്‍ക്കാരിനോടും ജനങ്ങളോടും ഖത്തറിന്റെ അനുശോചനം രേഖപ്പെടുത്തിയ മന്ത്രാലയം പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു.
