ടോര്‍ച്ച് കരിമരുന്ന് പ്രയോഗം വെള്ളിയാഴ്ച വൈകിട്ട് ഏഴിന്

Web Desk
0 Min Read

ദോഹ: ആസ്‌പെയര്‍ ടോര്‍ച്ച് കരിമരുന്ന് പ്രയോഗം വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിക്ക് അരങ്ങേറും. ഖത്തറിലെ ശൈത്യകാല പരിപാടികളുടെ മുഖ്യആകര്‍ഷണങ്ങളിലൊന്നാണ് ടോര്‍ച്ച് കരിമരുന്ന് പ്രയോഗം. ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ആസ്‌പെയറിന് പുറമേ കത്താറയിലും കരിമരുന്ന് പ്രയോഗം നടക്കും.

city exchange

ടോര്‍ക്ക് കരിമരുന്ന് പ്രയോഗം പത്തു മിനുട്ടോളമാണ് നീണ്ടുനില്‍ക്കുക. ആകാശത്തില്‍ വ്യത്യസ്ത നിറണങ്ങളും വര്‍ണങ്ങളും പൊട്ടിവിരിയുന്ന കരിമരുന്ന് പ്രയോഗം ഏറെ ആകര്‍ഷകമാണ്. ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ബലൂണ്‍ ഫെസ്റ്റിവല്‍ ഉള്‍പ്പെടെ സന്ദര്‍ശകര്‍ക്ക് നിരവധി പരിപാടികളാണ് ആസ്‌പെയറില്‍ ഒരുക്കിയിരിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!