

ദോഹ: ഖത്തറിലെ തൃശ്ശൂര്‍ ജില്ലയിലെ താന്ന്യം പഞ്ചായത്തു നിവാസികളുടെ കൂട്ടായ്മയായ താന്ന്യം ഗ്രാമപഞ്ചായത്ത് പെരിങ്ങോട്ടുകര അസോസിയേഷന്റെ പന്ത്രണ്ടാം വാര്‍ഷികവും കുടുംബസംഗമവും ദോഹയിലെ ക്രിസ്റ്റല്‍ പാലസ് ഹോട്ടലില്‍ നടന്നു. 2022-24 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഭാരവാഹികളായി ഉണ്ണികൃഷ്ണന്‍ വെളക്കപ്പാടി (പ്രസി), സുബൈര്‍ കണ്ണന്‍കില്ലത്ത് (ജന സെക്ര), സജാദ് (ട്രഷ), അഷ്‌റഫ് അമ്പലത്ത് (മുഖ്യ രക്ഷാ), കാദിര്‍ ഫില്‍ഫില (ചീഫ് കോര്‍ഡി), ഹബീബ് ചെമ്മാപ്പിള്ളി (മീഡിയാ കോര്‍ഡി) എന്നിവരെ തെരഞ്ഞെടുത്തു. 21 പേര്‍ അടങ്ങുന്ന എക്‌സിക്യുട്ടീവ് അംഗങ്ങളേയും തെരഞ്ഞെടുത്തു.

പഞ്ചായത്തിലെ നിര്‍ധനരായ ആളുകളെ ചേര്‍ത്ത് നിര്‍ത്തി അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തും സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഖത്തറിലെ വേറിട്ട സംഘടനയാണ് പെരിങ്ങോട്ടുകര അസോസിയേഷന്‍ എന്ന് ഹമദ് ഹോസ്പിറ്റലിലെ കാര്‍ഡിയാക് അനസ്‌തേഷ്യ വിഭാഗത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റും സംഗീത കലാ സാഹിത്യ മണ്ഡലങ്ങളില്‍ നിറ സാന്നിധ്യവുമായ ഡോ. റഷീദ് പട്ടത്ത് ഉദ്ഘാടന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. സുവനീര്‍ ലോഗോയും അദ്ദേഹം പ്രകാശനം ചെയ്തു. ടി ജി പി എ ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ഫ്‌ളയര്‍ നുവൈദ് നുവിയും ടി ജി പി എ വെബ്‌സൈറ്റ് ജനറല്‍ സെക്രട്ടറി സുബൈറും പ്രകാശനം ചെയ്തു. ചടങ്ങില്‍ ടി ജി പി എയുടെ പുതിയ ലോഗോയുടെ പ്രകാശനം മുഖ്യരക്ഷാധികാരി അഷ്‌റഫ് അമ്പലത്ത് നിര്‍വഹിച്ചു .
ഗായകരായ മുരളി മാധവന്‍, സെന്‍ജിത്, സെമി നൗഫല്‍, മെഹ്ദിയ മന്‍സൂര്‍ എന്നിവര്‍ അവതരിപ്പിച്ച ഗാനമേളയും ഫ്‌ളവേഴ്‌സ് ടി വി ഫെയിം ഇസ്മായില്‍ നന്തിയുടെ സ്‌പോട് ഡബ്ബിങ്, ശ്രീജിത്ത് നാരീക്കോടിന്റെ കോമഡി ഷോ, മാളവിക ഉണ്ണികൃഷ്ണന്റെ സെമി ക്ലാസ്സിക്കല്‍ നൃത്തവും സൂഫി നൃത്തവും കഥകും സമന്വയിപ്പിച്ചു കൊണ്ട് ദോഹയിലെ പ്രശസ്ത കൊറിയോഗ്രാഫര്‍ മാമനി നാഗസ്വാമിയുടെ ഫ്യൂഷന്‍ ഡാന്‍സും രാഹുല്‍ കല്ലിങ്ങലിന്റെ നാടന്‍ പാട്ടും അരങ്ങേറി. സദസ്സിനെ അക്ഷരാര്‍ത്ഥത്തില്‍ ആനന്ദപുളകിതരാക്കി. റേഡിയോ എഫ് എം 98.6 ജിബിന്‍, സൂരജ്, ഷാജു പൊക്കാലത്ത് എ്ന്നിവര്‍ പ്രസംഗിച്ചു. അഷറഫ് കുമ്മംകണ്ടത്ത്, സുബിന വിജയ് എന്നിവര്‍ പരിപാടിയുടെ അവതാരകരായിരുന്നു.

