

ദോഹ: ലോകകപ്പ് മത്സരം കാണാന്‍ ദോഹയിലെത്തിയ അജ്മാന്‍ കെ എം സി സി പ്രസിഡണ്ട് സൂപ്പി പാതിരിപ്പറ്റക്കും അബുബക്കര്‍ കോട്ടക്കലിനും പാതിരിപ്പറ്റ മസ്ജിദ് നൂര്‍ മഹല്ല് ട്രഷറര്‍ എന്‍ കെ മഹറൂഫിനും ഖത്തര്‍ കെ എം സി സി നരിപ്പറ്റ പഞ്ചായത്ത് കമ്മറ്റി സ്വീകരണം നല്‍കി. സെക്രട്ടറി സത്താര്‍ ചാപ്പാളി സ്വാഗതം പറഞ്ഞു. യോഗത്തില്‍ അഷ്‌റഫ് ഗ്രാന്റക്‌സ് അധ്യക്ഷത വഹിച്ചു.

കെ എം സി സി നേതാവും പ്രമുഖ പത്രപ്രവര്‍ത്തകനുമായ അഹമ്മദ് പാതിരിപ്പറ്റ, നാദാപുരം മണ്ഡലം വൈസ് പ്രസിഡണ്ട് കെ പി റഫീക്ക്, പഞ്ചായത്ത് ഭാരവാഹികളായ സിറാജ് മുരിങ്ങോളി,
അനീസ് ചെമ്പറ്റ, മഹറൂഫ് കണിയാന്റപൊയില്‍, മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ജാഫര്‍ തയ്യില്‍, സംസ്ഥാന കെ എം സി സി ഐ ടി വിംഗ് ചെയര്‍മാന്‍ അനീസ് എം പി, മലപ്പുറം ജില്ലാ സെക്രട്ടറി സവാദ് വെളിയംകോട് എന്നിവര്‍ സംബന്ധിച്ചു.
