വ്യാജ സ്വര്‍ണക്കട്ടകള്‍ വില്‍ക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍

Web Desk
0 Min Read

ദോഹ: ഒന്നര മില്യന്‍ ഖത്തര്‍ റിയാലിന് വ്യാജ സ്വര്‍ണ്ണക്കട്ടകള്‍ വില്‍പ്പന നടത്താന്‍ ശ്രമിച്ച രണ്ട് ഏഷ്യന്‍ വംശജരെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അറസ്റ്റ് ചെയ്തു.

city exchange

വ്യാജസ്വര്‍ണം വില്‍ക്കാന്‍ ചിലര്‍ ശ്രമം നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് രൂപീകരിച്ച പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. മഅ്മൂറ പ്രദേശത്തു നിന്നാണ് പ്രതികള്‍ പിടിയിലായത്.

പതിനഞ്ച് കിലോഗ്രാം ലോഹക്കട്ടകള്‍ ഖത്തറിലേക്ക് കടത്തിയതായും അവ മറ്റുള്ള ലോഹങ്ങളുമായി കൂട്ടിച്ചേര്‍ത്ത് പഴയ സ്വര്‍ണത്തിന്റെ രൂപത്തിലാക്കി നിധിയാണെന്ന രൂപത്തില്‍ വില്‍ക്കാന്‍ ശ്രമം നടത്തുകയായിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!