

വാഷിങ്ടണ്‍: അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായി കറുത്ത വംശജ സുപ്രിം കോടതി ജസ്റ്റിസായി നിയമിക്കപ്പെട്ടു. കെറ്റാന്‍ജി ബ്രൗണ്‍ ജാക്സണാണ് യു എസ് സെനറ്റ് അംഗീകരിച്ചതോടെ സുപ്രിം കോടതി ജസ്റ്റിസ് പദവിയിലെത്തുന്ന ആദ്യ കറുത്ത വംശജയായ വനിതയായത്.

47നെതിരെ 53 വോട്ടുകള്‍ നേടിയാണ് കെറ്റാന്‍ജി ബ്രൗണ്‍ ജാക്സണിന്റെ നിയമനം സെനറ്റില്‍ പാസായത്. വൈസ് പ്രസിഡന്റ് കമല ഹാരിസ് ആയിരുന്നു വോട്ടെടുപ്പിന് നേതൃത്വം നല്‍കിയത്.

51കാരിയായ ജാക്സണ്‍ അപ്പീല്‍ കോര്‍ട്ട് ജസ്റ്റിസായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. ഫെഡറല്‍ ബെഞ്ചില്‍ ഒമ്പത് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമുണ്ട്.
പ്രസിഡന്റ് ജോ ബൈഡന്‍ കെറ്റാന്‍ജി ബ്രൗണ്‍ ജാക്സണ് ആശംസകളറിയിച്ചു. രാജ്യത്തിനും കോടതികള്‍ക്കും ചരിത്രപരമായ നിമിഷമെന്നാണ് ബൈഡന്‍ ട്വീറ്റ് ചെയ്തത്. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബറാക് ഒബാമ ജാക്‌സണൊപ്പമുള്ള തന്റെ ഫോട്ടോ ട്വിറ്ററില്‍ പങ്കുവെച്ചാണ് അഭിനന്ദനം അറിയിച്ചത്.
കറുത്ത വംശജരായ പുരുഷന്മാര്‍ മുമ്പും യു എസ് സുപ്രിം കോടതി ജസ്റ്റ്സുമാരായിട്ടുണ്ടെങ്കിലും ഒരു സ്ത്രീ ഈ പദവിയിലെത്തുന്നത് ആദ്യമാണ്.

