പ്രധാനമന്ത്രി വാങ്ങിയ രണ്ടു വിമാനങ്ങള്‍ക്ക് വില പതിനാറായിരം കോടി; എയര്‍ ഇന്ത്യ വിറ്റത് പതിനെട്ടായിരം കോടിക്കെന്നും പ്രിയങ്ക ഗാന്ധി

Web Desk
1 Min Read

വാരാണസി: രണ്ടു വിമാനങ്ങള്‍ പതിനാറായിരം കോടി രൂപയ്ക്ക് വാങ്ങിയ പ്രധാനമന്ത്രിയാണ് തന്റെ സുഹൃത്തുക്കള്‍ക്ക് കേവലം പതിനെട്ടായിരം കോടി രൂപയ്ക്ക് എയര്‍ ഇന്ത്യ വിറ്റതെന്ന് പ്രിയങ്കാ ഗാന്ധി. ഇന്ത്യയില്‍ ബി ജെ പി നേതാക്കളും അവരുടെ പണക്കാരായ സുഹൃത്തുക്കളും മാത്രമാണ് സുരക്ഷിതരെന്നും മറ്റുള്ളവര്‍ക്ക് യാതൊരു സുരക്ഷിതത്വവും അല്ലെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയില്‍ നടന്ന പൊതുതെരഞ്ഞെടുപ്പിനെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രിയങ്ക ഗാന്ധി.

city exchange

പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും കടന്നാക്രമിച്ചാണ് പ്രിയങ്കാഗാന്ധി പ്രസംഗിച്ചത്. യു പിയിലെ രാഷ്ട്രീയ സാഹചര്യവും രാജ്യത്തെ പ്രശ്നങ്ങളും പ്രിയങ്ക ഉന്നയിച്ചു.

കഴിഞ്ഞ രണ്ടു വര്‍ഷമായി താന്‍ യു പിയിലുണ്ടെന്നും 13 ആദിവാസികളാണ് ഇക്കാലയളവില്‍ കൊല്ലപ്പെട്ടതെന്നും പറഞ്ഞ പ്രിയങ്ക കൊലപാതകത്തില്‍ ബി ജെ പി നേതാക്കള്‍ക്കും പങ്കുണ്ടെന്നും വ്യക്തമാക്കി.

- Advertisement -
Ad image

കൊല്ലപ്പെട്ടവരുടെ വീടുകളില്‍ താന്‍ പോയിരുന്നതായും പ്രതീക്ഷ നഷ്ടപ്പെട്ട അവരുടെ കുടുംബാംഗങ്ങളെയാണ് കണ്ടതെന്നും പറഞ്ഞ പ്രിയങ്ക നീതി മാത്രമാണ് അവര്‍ക്കാവശ്യമെന്നും ചൂണ്ടിക്കാട്ടി.

ഹത്രാസിലെ സംഭവ ഗതികള്‍ കണ്ടതാണെന്നും കുറ്റവാളികളെ രക്ഷിക്കാനാണ് അന്നും ഇന്നും സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ആരോപിച്ച പ്രിയങ്ക ഗാന്ധി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി കിട്ടിയില്ലെന്നും കുറ്റപ്പെടുത്തി. ഇത് തന്നെയാണ് ലഖിംപൂരിലും നടക്കുന്നതെന്നും കര്‍ഷകരെ കൊല്ലാന്‍ കൂട്ടുനില്‍ക്കുകയാണ് സര്‍ക്കാരുകളെന്നും പ്രിയങ്ക പറഞ്ഞു.

ബി ജെ പിയുടെ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് സന്ധിയില്ലാതെ പോരാടുമെന്നും പ്രിയങ്ക പറഞ്ഞു. കേന്ദ്രസഹമന്ത്രി അജയ് മിശ്ര രാജിവെച്ച് അന്വേഷണം നേരിടുന്നത് വരെ തങ്ങള്‍ സമരമുഖത്ത് നിന്നും പിന്‍മാറില്ലെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

Share This Article
Leave a Comment
error: Content is protected !!