Connect with us

NEWS

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനെതിരെ യു ഡി എഫ് പ്രതിഷേധ ധര്‍ണ

Published

on


രാമന്തളി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച മെയിന്റനന്‍സ് ഫണ്ട് ഉള്‍പ്പെടെ വെട്ടിക്കുറച്ച് നടപടി പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ കഴുത്തു ഞെരിച്ച് കൊല്ലാനുള്ള ശ്രമമാണെന്നും അത്തരം ശ്രമങ്ങളില്‍ നിന്ന് സര്‍ക്കാര്‍ അടിയന്തരമായി പിന്തിരിയണമെന്നും യു ഡി എഫ് കണ്ണൂര്‍ ജില്ലാ ചെയര്‍മാന്‍ പി ടി മാത്യു പറഞ്ഞു. രാമന്തളി പഞ്ചായത്ത് ഓഫീസിനു മുന്നില്‍ മണ്ഡലം യു ഡി എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ധര്‍ണ്ണാ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു ഡി എഫ് ചെയര്‍മാന്‍ പി വി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി കെ ടി സഹദുല്ല മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ഡി കെ ഗോപിനാഥ്, പി എം ലത്തീഫ്, കെ കെ അഷറഫ്, വി വി ഉണ്ണികൃഷ്ണന്‍, എ ഒ പി ഹമീദ്, കെ സി കാദര്‍, മുട്ടില്‍ സുധാകരന്‍, പി പി ശേഖരന്‍, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, കെ എം തമ്പാന്‍, കെ സി മുസ്തഫ, മോണങ്ങാട്ട് മൊയ്തു, പി പി നാരായണി, പി അബ്ദുല്‍ അസീസ്, പി എം ശുഹൈബ, കെ ജയരാജ് കെ സി അഷറഫ്, പി പി മുഹമ്മദലി, ഒ എം സലാം, ടി കരുണാകരന്‍, മുണ്ടക്കാല്‍ ഇബ്രാഹിം, എം അബ്ദുല്‍ നസീര്‍, കോച്ചന്‍ അബ്ദുല്ല, പി ജബ്ബാര്‍, പി കെ ജമാല്‍, ഇ മുരളീധരന്‍, കെ കെ ഹംസ എന്നിവര്‍ സംസാരിച്ചു.


error: Content is protected !!