

ദോഹ: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഉംറയ്ക്ക് കരമാര്‍ഗ്ഗമുള്ള യാത്രകള്‍ക്കുള്ള അനുവാദം താത്ക്കാലികമായി നിര്‍ത്തിവെച്ചു. ആകാശ മാര്‍ഗ്ഗം മാത്രമാണ് ഉംറ യാത്രകള്‍ നിലവില്‍ അനുവദിക്കുന്നതെന്ന് പ്രമുഖ ഹജ്ജ് ഓപ്പറേറ്റര്‍മാരായ ഹമ്മാദി ഹജ്ജ് ആന്റ് ഉംറ ഗ്രൂപ്പ് അറിയിച്ചു.
കര മാര്‍ഗ്ഗമുള്ള ഉംറ അടുത്തിടെയാണ് അനുവദിച്ചിരുന്നത്. പ്രത്യേക സാഹചര്യത്തിലാണ് താത്ക്കാലികമായി കര മാര്‍ഗ്ഗമുള്ള ഉംറ നിര്‍ത്തലാക്കിയത്.

