പെട്ടി പൊട്ടിക്കും മുമ്പ പെട്ടിയിലാകുന്ന പ്രവാസ ജീവിതത്തിലേക്ക് ഒരു നൊമ്പര കഥ കൂടി ചേര്‍ത്ത് സൊഹാറില്‍ നിന്നുള്ള വീഡിയോ

Web Desk
1 Min Read

മസ്‌ക്കത്ത്: മണ്ണാര്‍ക്കാട്ടുകാരന്‍ അസ്ലം ഒമാനിലേക്ക് വിമാനം കയറുന്നതിന് മുമ്പ് കൂട്ടുകാരന്‍ സുഹൈലിന്റെ ഉമ്മ കുറേ ഭക്ഷണ പദാര്‍ഥങ്ങള്‍ കെട്ടി നല്കിയിരുന്നു- സുഹൈലിനും കൂട്ടുകാര്‍ക്കും കൊടുക്കാന്‍. മസ്‌ക്കത്ത് എയര്‍പോര്‍ട്ടില്‍ അസ്ലമിനെ കാത്ത് സുഹൈല്‍ നില്‍ക്കുമെന്നും വാക്കു പറഞ്ഞിരുന്നു. പക്ഷേ, വിമാനം കേരളത്തില്‍ നിന്നും ഒമാനിലെത്തുന്ന സമയത്തിനകം സുഹൈല്‍ മരണത്തിലേക്ക് യാത്ര പോയിരുന്നു. അനിശ്ചിതമായിപ്പോകുന്ന പ്രവാസി ജീവിതങ്ങളില്‍ ഒരു കഥ കൂടി.
വാട്സ്ആപ്പില്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍ സഹപ്രവര്‍ത്തകര്‍ പെട്ടിപൊട്ടിക്കുന്നതും ഉമ്മ കൊടുത്തയച്ചത് സ്വീകരിക്കാന്‍ സുഹൈലില്ലാത്തതും കാണുന്നത് ആരുടേയും കണ്ണുനിറയ്ക്കും, ഹൃദയം പിടയ്ക്കും.
ലഡു, ജിലേബി തുടങ്ങിയ ബേക്കറി ഇനങ്ങള്‍ക്കൊപ്പം ബീഫ് വരട്ടിയതും ചിക്കന്‍ പൊരിച്ചതും വീട്ടിലുണ്ടാക്കിയ അച്ചാറും നെല്ലിക്കയും ഉള്‍പ്പെടെ സുഹൈലിന് വലിയ കെട്ടുമായാണ് അസ്ലം വിമാനം കയറിയത്. സുഹൈലിന് മാത്രമല്ല സൊഹാറില്‍ സുഹൈല്‍ ജോലി ചെയ്യുന്ന റസ്റ്റോറന്റിലെ സഹപ്രവര്‍ത്തകര്‍ക്കും വിവിധ ഇനം ഭക്ഷണ പദാര്‍ഥങ്ങള്‍ സുഹൈലിന്റെ ഉമ്മ കൊടുത്തയച്ചിരുന്നു. പക്ഷേ, സഹപ്രവര്‍ത്തകന്റെ വിയോഗത്തില്‍ അതൊക്കെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു മറ്റുള്ളവര്‍.
വലിയ കാര്‍ഡ്ബോര്‍ഡ് പെട്ടി പൊട്ടിച്ച് ഭക്ഷണ പദാര്‍ഥങ്ങള്‍ പുറത്തെടുക്കുമ്പോള്‍ വേവലാതിയുടെ അക്ഷരക്കൂട്ടുകള്‍ ചേര്‍ത്ത് സുഹൈലിന്റെ സഹപ്രവര്‍ത്തകര്‍ പറയുന്നതും കേള്‍ക്കാനാവും.

city exchange
TAGGED:
Share This Article
Leave a Comment
error: Content is protected !!