വിഷൻ മീഡിയ ബിസിനസ് എക്‌സലൻസ് പുരസ്ക്കാരം ഡോ. പി കെ മുസ്തഫയ്ക്ക് സമ്മാനിച്ചു

Web Desk
1 Min Read

ദോഹ: ഖത്തറിലെ പ്രമുഖ ഈവന്റ് മാനേജ്മെന്റ് സ്ഥാപനമായ വിഷൻ മീഡിയ ബിസിനസ് പങ്കാളികൾക്ക് നൽകിവരുന്ന ബിസിനസ് എക്സലൻസ് 2022 ലെ പുരസ്ക്കാരം പി കെ സ്റ്റാർ ഗ്രൂപ്പ് ഓഫ് കമ്പനി എം ഡി ഡോ. പി കെ മുസ്തഫയ്ക്ക് സമ്മാനിച്ചു. ചടങ്ങിൽ പ്രമുഖ സംരംഭകനും സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലയിലെ സജീവസാന്നിധ്യവുമായ ഷാഫി ഹാജി വിഷൻ മീഡിയ ബിസിനസ് എക്സലൻസ് പുരസ്ക്കാരം ഡോ. പി കെ മുസ്തഫയ്ക്ക് നൽകി.

city exchange

വിഷൻ മീഡിയ എം ഡി അബ്ദുൽ ഫത്താഹ് നിലമ്പൂർ, സാംസ്‌കാരിക പ്രവർത്തകനും എഴുത്ത്കാരനുമായ എം ടി നിലമ്പൂർ എന്നിവർ സംസാരിച്ചു. ഡോ. പി കെ മുസ്തഫ മറുപടി പ്രസംഗം നടത്തി. അൽ അബീർ മെഡിക്കൽ സെന്റർ പരിപാടിയുടെ മുഖ്യപ്രായോജകരായിരുന്നു.

Share This Article
Leave a Comment
error: Content is protected !!