

കൊച്ചി: അന്താരാഷ്ട്ര മാതൃദിനത്തില്‍ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നല്‍കി വേവ് ആയുര്‍വേദ ക്ലിനിക്കും ഡയിസ് സ്റ്റുഡിയോയും ഹെല്‍ത്ത് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. തൃപ്പൂണിത്തറ എ വി ജെ ആര്‍ക്കേഡിന് സമീപത്തെ ഡയിസ് സ്റ്റുഡിയോയിലാണ് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചത്.

സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് ആയുര്‍വേദ വിധി പ്രകാരം അനുവര്‍ത്തിക്കേണ്ട ദിനചര്യയെ കുറിച്ച് വേവ് ക്ലിനിക്ക് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സ്വാതി സുരേന്ദ്രന്‍ ക്ലാസെടുത്തു.

നിത്യ ജീവിതത്തില്‍ യോഗ ചെയ്യുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ക്ലാസ് പ്രശസ്ത നര്‍ത്തകിയും യോഗ പ്രാക്ടീഷണറുമായ സുജിന ശ്രീധരനും ശരീര പ്രകൃതിയും ആരോഗ്യവും എന്ന വിഷയത്തില്‍ വേവ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അശ്വിനി അനില്‍കുമാറും ക്ലാസെടുത്തു.
ആറു പതിറ്റാണ്ടു കാലത്തെ ചികിത്സാ പാരമ്പര്യമുള്ള കണ്ണൂര്‍ ജില്ലയിലെ എം വി ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിന്റെ ബ്രാഞ്ചാണ് എറണാകുളം ജില്ലയിലുള്ള പനമ്പിള്ളി നഗറിലുള്ള വേവ് ആയുര്‍വേദ ക്യൂര്‍ ആന്റ് കെയര്‍ ഫോര്‍ വിമന്‍. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യമൂന്നി സ്ത്രീകള്‍ സ്ഥാപിച്ച ക്ലിനിക്ക് കഴിഞ്ഞ മാസമാണ് ഉദ്ഘാടനം ചെയ്തത്.
മെഡിക്കല്‍ ക്യാമ്പില്‍ സൗജന്യ മെഡിസിന്‍ കിറ്റും വിതരണം ചെയ്തു. 25ഓളം പേര്‍ വര്‍ക്ക് ഷോപ്പില്‍ പങ്കെടുത്തു.

