
കൊച്ചി: ആതുര ശുശ്രുഷ മേഖലയില്‍ പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള എം വി ആര് ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിന്റെ പുതിയ സംരംഭം വേവ് ആയുര്‍വേദ ക്യുര്‍ ആന്റ് കെയര്‍ ഫോര്‍ വിമന്‍ പനമ്പിള്ളി നഗറില്‍ കെ കെ ശൈലജ ടീച്ചര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.

എം വി ആര് ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ വിവിധ രംഗത്ത് കാഴ്ച വെക്കുന്നത് പ്രശംസനാര്‍ഹമായ സേവനമാണെന്നും അത് വ്യാപിക്കുന്നതിലുള്ള സന്തോഷവും ഉദ്ഘാടന പ്രസംഗത്തില്‍ കെ കെ ശൈലജ ടീച്ചര്‍ പങ്കുവെച്ചു. സ്ത്രീകളുടെ ആരോഗ്യ മേഖലയില്‍ ആയുര്‍വേദത്തിന്റെ സാധ്യത അനന്തമായതിനാല്‍ കേരളം വ്യാപകമായി എം വി ആര് ആയുര്‍വേദ മെഡിക്കല്‍ കോളേജ് വേവ് ആയുര്‍വേദ ക്യുര്‍ ആന്റ് കെയര്‍ ഫോര്‍ വിമെന്‍ പോലെയുള്ള സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത് വളരെ പ്രാധാന്യമുള്ളതാണെന്നും ടീച്ചര്‍ ചൂണ്ടിക്കാണിച്ചു.


പാപ്പിനിശ്ശേരി വിഷ ചികിത്സ കേന്ദ്ര സൊസൈറ്റി ഡയറക്ടര്‍ എം വി ഗിരിജ, മാധ്യമ പ്രവര്‍ത്തക റാണി നികേഷ്, പിന്നണി ഗായിക സയനോര ഫിലിപ്പ്, എം വി ആര് ആയുര്‍വേദ മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ പ്രസിഡന്റ് എം വി നികേഷ് കുമാര്‍, എം വി ആര് ആയുര്‍വേദ മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ പ്രൊഫ. ഇ കുഞ്ഞിരാമന്, എം വി ആര് ആയുര്‍വേദ മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ സി ഒ ഒ അവിനാഷ് ഗിരിജ, ആര് സി എം വെല്‍നെസ് സെന്റര്‍ സി ഇ ഒ ലിന്‍ഡ രാകേഷ്, അഭിനേത്രി ജിലു ജോസഫ്, വ്യവസായ സംരംഭക ഇന്ദ്രജിത് കൗര്‍, സംരംഭക ഐശ്വര്യ സന്തോഷ്, മോഡലും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ അമിത മാത്യു ജോബിന്, എം വി ആര് ആയുര്‍വേദ മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സി കെ ബിന്ദു, വേവ് ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. അശ്വിനി അനില്‍കുമാര്‍ എന്നിവര്‍ വേവിന് ആശംസ അര്‍പ്പിച്ചു. വേവ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഡോ. ലുബൈന സക്കിയ്യ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. ഡോ. സായിമീര ഉദ്ഘാടന ചടങ്ങ് നിയന്ത്രിച്ചു.

