പശ്ചിമേഷ്യന്‍ യുദ്ധം എപ്സ്റ്റീന്‍ ഫയല്‍ മറികടക്കാന്‍ അല്ല

Web Desk
2 Min Read

ഈ യുദ്ധം എപ്സ്റ്റീന്‍ ഫയല്‍ മറികടക്കാനുള്ള തന്ത്രമാണ് എന്ന ആശയം ശരിയല്ല. കാരണം എപ്സ്റ്റീന്‍ ഫയല്‍ ഇതിനകം പുറത്തുവന്നതും അതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ലോകം മുഴുവന്‍ പല തവണ കണ്ടതും ഇപ്പോഴും കണ്ടു കൊണ്ടിരിക്കുന്നതുമാണ്.

city exchange

നിലവിലുള്ളതും അല്ലാത്തവരുമായ പല രാഷ്ട്ര തലവന്‍മാരുടെയും പേരുകള്‍ ഈ ഫയലില്‍ പരാമര്‍ശിക്കുന്നുണ്ട് എന്നിരിക്കെ അമേരിക്കന്‍ പ്രസിഡന്റും ഇസ്രയേല്‍ പ്രധാനമന്ത്രിയും മാത്രം ലോകം മുഴുവന്‍ വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന ഒരു യുദ്ധത്തിലേക്ക് എടുത്തു ചാടേണ്ട കാര്യമുണ്ടായിരുന്നില്ല.

ഇപ്പോഴത്തെ അമേരിക്കന്‍ പ്രസിഡണ്ടിനെ സംബന്ധിച്ചിടത്തോളം ഇതുപോലുള്ള കേസുകള്‍ ആദ്യത്തെ അനുഭവവുമല്ല.

ഇറാനില്‍ ഒരു അട്ടിമറി ഉണ്ടാക്കി അയത്തുള്ളാ ഖംനയി ഭരണകൂടത്തെ നിഷ്‌കാസനം ചെയ്തു മുന്‍പ് ചെയ്തതുപോലെ ഒരു പാവ സര്‍ക്കാരിനെ നിയമിക്കുക എന്നത് കാലങ്ങളായി ഇസ്രായേലും ചില അമേരിക്കന്‍ പ്രസിഡണ്ട്മാരും മനസ്സില്‍ താലോലിച്ചിരുന്ന സ്വപ്‌നമായിരുന്നു.

- Advertisement -
Ad image

ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ സമ്പത്തുള്ള വെനിസ്വേല സ്വന്തം കൈപ്പിടിയിലാണ്. ഇറാന്‍ കൂടി സ്വന്തമായാല്‍ ലോക എണ്ണ സമ്പത്തും മിഡില്‍ ഈസ്റ്റ് മൊത്തവും നിയന്ത്രിക്കാന്‍ കഴിയും. ഇസ്രായേലിന് മേഖലയില്‍ ഭീഷണികള്‍ ഇല്ലാതെ വിഹരിക്കാനും കഴിയും, സ്വപ്‌നം ചെറുതായിരുന്നില്ല.

അതിന് അവര്‍ കണ്ട ഏറ്റവും എളുപ്പമുള്ള വഴി ഇറാന്‍ ഭരണകൂടത്തിലെ പ്രധാനികളെ കൊല്ലുക എന്നതായിരുന്നു. ഇറാഖില്‍ ഈ തന്ത്രം അവര്‍ പരീക്ഷിച്ചറിഞ്ഞതുമാണ്. നേതൃത്വം ഇല്ലാതായാല്‍ ഒരാഴ്ചകൊണ്ട് ഭരണമാറ്റം സംഭവിക്കും എന്ന് മിഥ്യാധാരണ വെച്ചു പുലര്‍ത്തിയത് തീര്‍ച്ചയായും ഇറാന്റെ സൈനികശക്തിയെയും നിശ്ചയദാര്‍ഢ്യത്തെയും അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്തത് കൊണ്ടായിരുന്നു.

ഒരുപക്ഷേ ഇറാന്റെ സൈനികശക്തിയും ഇറാന്‍ ജനതയുടെ നിശ്ചയദാര്‍ഢ്യവും നേരത്തെ അറിയാവുന്നതുകൊണ്ട് ആയിരിക്കാം ഖംനയിയെ തൊട്ടാല്‍ അത് പണ്ടൊരാസ് ബോക്‌സ് തുറന്നതുപോലെ ആകും എന്ന് റഷ്യ പലതവണ മുന്നറിയിപ്പ് നല്‍കിയത്.

യുദ്ധം തുടങ്ങിയപ്പോള്‍ ഇറാന്‍ എന്താണോ പറഞ്ഞത് അതില്‍ നിന്നും അണുകിട വ്യതിചലിച്ചിട്ടില്ല, പറഞ്ഞത് മുഴുവന്‍ ചെയ്തു കാണിക്കുകയും ചെയ്തുകണ്ടിരിക്കുന്നു.

ഞങ്ങള്‍ കീഴടങ്ങില്ല ആരുമായും ഇക്കാര്യത്തില്‍ ഒരു ചര്‍ച്ചയ്ക്കും തയ്യാറാല്ല. ഇനി ഞങ്ങളോട് യുദ്ധം ചെയ്യാന്‍ ആര്‍ക്കും തോന്നരുത് എന്നും കൃത്യമായി പറഞ്ഞിട്ടുണ്ട് ഇറാന്‍ ഭരണ നേതൃത്വം.

അമേരിക്കന്‍ പ്രസിഡണ്ട് ഒരു ആഴ്ച കാലത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയാണെന്ന് പറഞ്ഞിട്ടും ഇറാന്‍ അതിനു നേര്‍ വിപരീതമായാണ് പ്രതികരിച്ചത്. അമേരിക്ക വെടി നിര്‍ത്തിയാലും ഇറാന്‍ അത് ചെയ്‌തോളണമെന്നില്ല.

അഷറഫ് മടിയാരി
Share This Article
Leave a Comment
error: Content is protected !!